GeneralLatest NewsMollywoodNEWSSocial Media

അമ്മയുടെ സാരി, ബ്ലൗസിന് പകരം ടീ ഷർട്ട് ; വൈറലായി സനുഷയുടെ ചിത്രങ്ങൾ

ബാലതാരമായെത്തി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സനുഷ. മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമായി നിരവധി സിനിമകളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സനൂഷ വിഷു ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

വ്യത്യസ്‌തമായ ലുക്കിലാണ് സനൂഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്മയുടെ സാരി ഉടുത്ത്, ബ്ലൗസിന് പകരം ടീ ഷർട്ടും ധരിച്ചാണ് സനൂഷ എത്തിയിരിക്കുന്നത്.

https://www.instagram.com/p/CNoxOgcsCve/?utm_source=ig_web_copy_link

”വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും. അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു, വരുന്ന വര്‍ഷവും നമ്മളുടെ ബെറ്റര്‍ വേര്‍ഷൻ ഉണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കാം, ഏറെ സ്നേഹവും സമാധാനവും സമൃദ്ധിയും സന്തോഷവുമൊക്കെയായി , ഏറെ സ്നേഹത്തോടെ സാരിയിൽ സനു ബേബി – ചിത്രം പങ്കുവെച്ച് സനൂഷ കുറിച്ചു.

തെലുങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button