വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ 3 യിലേക്ക് എത്തിയ താര ദമ്പതിമാരായിരുന്നു ഫിറോസ്- സജിന. ഒറ്റ മത്സരാർത്ഥികളായി പരിഗണിച്ചായിരുന്നു ഇരുവരും ഷോയിൽ പങ്കെടുത്തത്. സ്ത്രീകള്‍ അടക്കമുള്ള മത്സരാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരിൽ ഷോയില്‍ നിന്നും സജ്ന – ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ രമ്യ, സൂര്യ എന്നിവര്‍ക്കെതിരായി സജ്ന-ഫിറോസ് ദമ്പതിമാര്‍ അധിക്ഷേപകരമായി സംസാരിച്ചിരുന്നു. പുറത്തെ കാര്യങ്ങള്‍ പരാമര്‍ശിക്കുക എന്നത് നിയമലംഘനമാണെന്നു പറഞ്ഞ മോഹൻലാൽ സ്ത്രീകള്‍ക്കെതിരായ മോശമായ പരാമര്‍ശങ്ങള്‍, സ്ത്രീകള്‍ എന്നല്ല ഒപ്പമുള്ള ആര്‍ക്കെതിരെയുമുള്ളതും തെറ്റായ കാര്യമാണെന്ന് വ്യക്തമാക്കി.
ബിഗ് ബോസ് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഫിറോസ് സജ്നയുടെ പ്രതികരണം ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘‘ഇവിടെ നിന്നും അകത്തോട്ട് പോയത് പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ.
അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിപോലും ആയി അവിടെ നിക്കേണ്ടതില്ല. ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയും” ഫിറോസ് പറഞ്ഞു
Post Your Comments