BollywoodGeneralLatest NewsNEWSSocial Media

നടൻ ടൈഗർ ഷറോഫിന്റെ സഹോദരിയുടെ ബിക്കിനി ചിത്രത്തിന് നേരെ അശ്ലീല കമന്റ് ; മറുപടിയുമായി കൃഷ്ണ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ബോളിവുഡ് നടൻ ടൈഗര്‍ ഷറോഫിന്റെ സഹോദരിയും ബോഡി ബില്‍ഡറുമായ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കൃഷ്ണ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്ന ഒരു മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ കൃഷ്ണ.

കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ച ബിക്കിനി ഫോട്ടോയാണ് സൈബർ ആങ്ങളയെ ചൊടിപ്പിച്ചിരിക്കുന്നത്. എത്ര നല്ലതാണ് നിങ്ങളുടെ സഹോദരനെന്നും എന്നാല്‍ നിങ്ങളെ കൊണ്ട് തുണി ഉരിയാനല്ലാതെ ഒരു ഗുണവുമില്ലല്ലോയെന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്. എന്നാൽ ഇയാൾക്ക് അതെ നാണയത്തിൽ തന്നെ കൃഷ്ണയും മറുപടി നൽകി.

‘മാഡം, ചേട്ടന്‍ ടൈഗര്‍ എത്ര നല്ലയാളാണ്, എന്നാല്‍ നിങ്ങള്‍ അത്ര ഗുണമില്ലാത്തവളും. ഈ ഫോട്ടോ നിങ്ങളുടെ പപ്പയും മമ്മിയും കാണുമെന്നോര്‍ത്ത് പോലും നിങ്ങള്‍ക്ക് ഒരു നാണവും തോന്നുന്നില്ലേ,’ എന്നായിരുന്നു കമന്റ്.

‘നിങ്ങളുടെ കരുതലിന് ഒരുപാട് നന്ദി, പക്ഷെ നിങ്ങള്‍ക്ക് f**k off ചെയ്യാം. ആരെങ്കിലും ഇതൊന്നും അയാള്‍ക്ക് തര്‍ജ്ജമ ചെയ്തു കൊടുക്കണേ, താങ്ക്സ്,’ അസഭ്യ കമന്റിന് മറുപടിയായി കൃഷ്ണ ഇന്‍സ്റ്റ്ഗ്രാമില്‍ എഴുതി. Wild Child എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു തന്റെ ബിക്കിനി ഫോട്ടോ കൃഷ്ണ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button