
കഴിഞ്ഞ ദിവസങ്ങളിലായി നടൻ മണിയൻപിള്ള രാജുവിന്റെ അസുഖ വിവരത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ സംഭവത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജൻ രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് തന്നെ രോഗമുക്തനായ അദ്ദേഹം ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നുവെന്നും, ആരോഗ്യസ്ഥിതി വീണ്ടെടുത്ത് സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണെന്നും നിരഞ്ജൻ വ്യക്തമാക്കി. ദയവു ചെയ്ത് അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിരഞ്ജൻ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.
‘എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു’ – നിരഞ്ജൻ കുറിച്ചു.
https://www.facebook.com/NiranjOfficial/posts/747785709224930
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നിരഞ്ജന്റെ പ്രതികരണം.
മാർച്ച് 25നാണ് മണിയൻപിള്ള രാജു സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം വോട്ട് ചെയ്യാനും എത്തിയിരുന്നു.
Post Your Comments