![](/movie/wp-content/uploads/2021/04/kajol.jpg)
രാജ്യമൊട്ടാകെ ആരാധകരുള്ള താര ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. ഇപ്പോഴിതാ ഇരുവരുടെയും മൂത്ത മകൾ നൈസയുടെ നൃത്തവിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിംഗപൂരില്‍ പഠിക്കുന്ന നൈസ സഹപാഠികള്‍ക്കൊപ്പം സ്കൂളില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോയാണ് ഇത്.
https://www.instagram.com/tv/CNKQsGYlCnD/?utm_source=ig_web_copy_link
അമ്മ കജോളിന്റെ സിനിമയിലെ ഗാനങ്ങൾക്ക് അനുസരിച്ചാണ് നൈസയുടെ നൃത്തം. കഭി ഖുഷി കഭി ഗമ്മിലെ ബോലെ ചൂടിയ എന്ന ഗാനത്തിനാണ് ആദ്യം നൃത്തം ചെയ്തത്. പിന്നീട് മൈ നെയിം ഈസ് ഖാനിലെ തേരെ സജ്ദ, നൈന എന്നീ ഗാനങ്ങള്‍ക്കും ചുവടുവച്ചു. ജബ് വീ മെറ്റിലെ നഗാഡ എന്ന ഗാനത്തോടെയാണ് ഇവര്‍ നൃത്തം അവസാനിപ്പിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് നാട്ടില്‍ തിരിച്ചെത്തിയിരുന്ന നൈസ കഴിഞ്ഞ സെപ്തംബറിലാണ് സിംഗപൂരിലേക്ക് മടങ്ങിയത്.
Post Your Comments