പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അർച്ചന കവി. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അർച്ചന മലയാള സിനിമയിലേക്കെത്തുന്നത്. 2016 ലെ ‘വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ’, എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്.
https://www.instagram.com/p/CNeBd5KHUGR/?utm_source=ig_web_copy_link
ഇപ്പോഴിതാ കൂട്ടുകാരിക്കൊപ്പമുള്ള കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് അർച്ചന. ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്റെ ‘ടെമ്പറേച്ചർ’ എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്. ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളർത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതിൽ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അർച്ചന പറയുന്നു.
Post Your Comments