GeneralLatest NewsMollywoodNEWSSocial Media

മനസിലാക്കേണ്ട, ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം ; കൈലാഷിന് പിന്തുണയുമായി താരങ്ങൾ

നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോൾ ആക്രമണത്തിൽ താരത്തിന് പിന്തുണമായി സഹതാരങ്ങൾ. സംവിധായകൻ അരുൺഗോപി, മാർത്താണ്ഡൻ നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. കൈലാഷിനെ വെച്ച് കളിയാക്കിയ മിഷൻ സി സിനിമയുടെ പോസ്റ്റർ പങ്കുവച്ചാണ് ഇവർ കൈലാഷിനു പിന്തുണ പ്രഖ്യാപിച്ചത്.

”പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ… സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു…!! പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും… അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും… മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം…!! അപേക്ഷയാണ്” -അരുൺ ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജി. മാർത്താണ്ഡന്റെ കുറിപ്പ് – ”കളിയാക്കുന്നവർ ജീവിതകാലം മുഴുവൻ അതു തുടർന്നുകൊണ്ടേയിരിക്കും അവർക്ക്‌ അതു മാത്രമെ അറിയു..കൈലാഷ്‌ പ്രേക്ഷകരുടെ സപ്പോർട്ടുള്ള മികച്ച കലാകാരനാണ്‌ നീ പൊളിക്കു മുത്തേ”… മാർത്താണ്ഡൻ കുറിച്ചു.

നന്ദൻ ഉണ്ണി: – ഞാൻ ഇതേ വരെ പരിചയപ്പെടാത്ത ഒരാൾ ആണ് കൈലാഷ് ബ്രോ… അദ്ദേഹത്തിന് എതിരെ ഉള്ള ഈ സൈബർ അറ്റാക്ക് വളരെ വേദന ഉളവാക്കുന്നു… വന്ദിച്ചിലിലും നിന്ദിക്കാതെ ഇരുന്നൂടെ സുഹൃത്തുക്കളേ”..

https://www.instagram.com/p/CNkt3_yDI3e/?utm_source=ig_web_copy_link

സംവിധായകൻ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ചിത്രത്തിൽ കമാൻഡോയുടെ വേഷത്തിലാണ് കൈലാഷ് എത്തുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്. കൈലാഷിന്റെ പഴയകാല ചിത്രങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു ട്രോൾ ആക്രമണം.

നേരത്തെ വിനോദ് ഗുരുവായൂർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആർക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും വിനോദ് പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് കൈലാസ കഷ്ടപ്പെടുന്നത് അദ്ദേഹത്തെ ഉപദ്രവിക്കരുതെന്നും വിനോദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button