CinemaGeneralKollywoodLatest NewsNEWS

തൈലവരുടെ എനർജി അപാരം ; രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സൂരി

ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ് ഹാസ്യ താരം സൂരി. ‘അണ്ണാത്തെ’ എന്ന ചിത്രത്തിലാണ് രജനീകാന്തിനൊപ്പം സൂരി എത്തുന്നത്. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രജനീകാന്തിനൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ച് സൂരി വാചാലനായത്.

‘തൈലവരുടെ എനർജി അപാരമാണെന്നും, ഇപ്പോഴും ഒരേ എനർജിയോടെ അഭിനയിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണെന്ന് രജനികാന്തിനെ കുറിച്ച്’ സൂരി പറഞ്ഞു.

ഹൈദരബാദിലാണ് നിലവിൽ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഹൈദരബാദ് ലൊക്കേഷനിലാണ് സൂരിയ്ക്ക് രജനികാന്തിനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളുള്ളത്. ചിത്രത്തിൽ ഗ്രാമ തലവനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നതെന്നാണ് വിവരം.

സിരുതൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്തിനെ നായകനാക്കി സിവ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അണ്ണാത്തെ. തനിയ്ക്ക് കിട്ടിയ ഈ സുവർണാവസരം നല്ല രീതിയിൽ ഉപയോഗിക്കുമെന്നും, ഒരു ബ്ലോക്ബസ്റ്റർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിയ്ക്കുന്നില്ല എന്നുമാണ് സിരുതൈ സിവ പറഞ്ഞിട്ടുള്ളത്.

കൊവിഡ് പ്രോട്ടോക്കോളുകളും സുരക്ഷാ മുൻകരുതലുകളുമെല്ലാം പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിയ്ക്കുന്നത്. ഈ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അണ്ണാത്തെ തിയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിയ്ക്കുന്നത്. ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ.

2019 ഡിസംബറിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകിൽ ഇരുപതോളം പേർക്ക് കോവിഡ് വ്യാപിച്ചതോടെ ഷൂട്ട് പിന്നെയും മുടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button