CinemaGeneralLatest NewsMollywoodNEWS

സോണിയ അഗര്‍വാള്‍, ശ്രിത ശിവദാസ് ഒന്നിക്കുന്നു ; ‘ഗ്രാന്‍ഡ്മായുടെ’ ചിത്രീകരണം നാളെ മുതൽ കേരളത്തിൽ

സോണിയ അഗര്‍വാളും ശ്രിത ശിവദാസും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്

തെന്നിന്ത്യന്‍ മുൻനിര നായികമാരിൽ ഒരാളായിരുന്ന സോണിയ അഗര്‍വാളും ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രിത ശിവദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ഗ്രാന്‍ഡ്മാ’. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം നാളെ മുതൽ കേരളത്തിൽ ആരംഭിക്കും.

സോണിയ അഗര്‍വാളും ശ്രിത ശിവദാസും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ അന്‍ഷി രാജാണ് ഗ്രാന്‍ഡ്മായുടെ സംവിധായകന്‍. ജി.എം.എ ഫിലിംസിന്‍റെ ബാനറില്‍ ജയരാജ്.ആര്‍, വിനായക സുനി എന്നിവര്‍ ചേര്‍ന്നാണ് ഈ ദ്വിഭാഷാ ചിത്രം നിര്‍മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും ഷിബിന്‍.എന്‍, സംഭാഷണം അബ്ദുള്‍ നിസാം, ഛായാഗ്രഹണം സോണി സുകുമാരന്‍, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ ഷിജിന്‍ലാല്‍. എസ്.എസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ തിരുവല്ലം, പി.ആര്‍.ഒ എ.എസ് പ്രകാശ്, ആര്‍ട്ട് വിഷ്ണു എരുമേലി, മേയ്ക്കപ്പ് അമല്‍ദേവ്, കോസ്റ്റ്യൂം അജി മുളമുക്ക് , ആക്ഷന്‍ ഡ്രാഗണ്‍ ജിറോഷ്, അസോസിയേറ്റ് ക്യാമറാമാന്‍ വരുണ്‍ പ്രസാദ് എന്നിവരാണ് അണിയറയിലുള്ളത്.

ബാലതാരം പൗര്‍ണ്ണമിയും ഈ സിനിമയില്‍ മുഴുനീള വേഷത്തിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ അവതരിപ്പിക്കും. ഏപ്രില്‍ – മെയ് മാസങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകും.

shortlink

Related Articles

Post Your Comments


Back to top button