കോവിഡ് കാലത്ത് താന്‍ നേരിട്ട ഒരു പ്രധാന പ്രശ്നത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. അടച്ചിട്ട മുറിയിലെ സിനിമ ആസ്വാദന ശീലം തനിക്ക് പ്രശ്നമായി തോന്നിയിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരുപാട് അന്തരാഷ്ട്ര സിനിമകള്‍ ഈ സമയത്ത് കണ്ടുവെന്നും, ഒടിടി പ്ലാറ്റ്ഫോമിലെ വ്യത്യസ്ത ജോണറിലുള്ള സിനിമകള്‍ക്കൊപ്പം പകലും രാത്രിയും സഞ്ചരിച്ചു കൊണ്ടായിരുന്നു കോവിഡ് കാലം കഴിച്ചു കൂട്ടിയതെന്നും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു.
കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍
“കോവിഡ് ഭീതിയില്‍ ലോകം പകച്ചു പോയ നാളുകളില്‍ ഏതൊരു മനുഷ്യനെയും പോലെ ഞാനും വീടുനിള്ളില്‍ത്തന്നെ കഴിഞ്ഞു. സിനിമയ്ക്കായി നിരന്തരം യാത്രകളുമായി നടന്ന ഞാന്‍ ഇത്രയധികം ദിവസം വീടിനുള്ളില്‍ അടച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. സ്വാഭാവികമായി സിനിമ അവിടെയും കൂട്ട് വന്നു. ഒരുപാട് അന്തരാഷ്ട്ര സിനിമകള്‍ ഈ സമയത്ത് കണ്ടു. ഒടിടി പ്ലാറ്റ്ഫോമിലെ വ്യത്യസ്ത ജോണറിലുള്ള സിനിമകള്‍ക്കൊപ്പം പകലും രാത്രിയും സഞ്ചരിച്ചു. സിനിമകളും സീരിസുകളും നിരന്തരം കാണാന്‍ തുടങ്ങി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അതൊരു പ്രശ്നമായി. അടച്ചിട്ട മുറിയില്‍ മണിക്കൂറുകളോളം സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുക, ചിലപ്പോള്‍ ഒറ്റയ്ക്കായിരിക്കും ഇരുപ്പ്. ആ ശീലം കുഴപ്പമാകുമെന്ന് തോന്നിയപ്പോള്‍ സ്വയം ചില കരുതലുകള്‍ കൊണ്ടുവന്നു. ഫ്ലാറ്റിന്റെ സ്റ്റെപ്പുകള്‍ വെറുതെ കയറിയിറങ്ങിയും കളികള്‍ക്കും ചെറിയ വ്യായമത്തിനുമെല്ലാമായി പുറത്തിറങ്ങാനും തുടങ്ങിയത് അങ്ങനെയാണ്”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments