തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടർന്നാൽ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്റർ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കി. ഇനി ഒടിടി റിലീസ് ചെയ്താൽ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് മുന്നറിയിപ്പ് നൽകി.
പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. ഫഹദ് ഫാസിലുമൊത്ത് നടൻ ദിലീപും സംവിധായകൻ ബിഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാടിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഫഹദിന്റെ ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയിലൂടെ പ്രദർശനത്തിന് എത്തിയത്. കൂടാതെ സീയു സൂൺ എന്ന ചിത്രവും താരത്തിന്റേതായി ഒടിടിയിലൂടെ പുറത്തെത്തിയിരുന്നു. മനീഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കാണ് തിയെറ്ററിൽ എത്താനുള്ളത്.
Post Your Comments