പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് സുനൈന. നീർ പറവൈ, വംസം, തൊണ്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഒന്നിനു പിറകെ ഒന്നായി നല്ല അവസരങ്ങൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് സുനൈന.
‘രാജ രാജ ചോര’ എന്ന തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണിപ്പോൾ നടി. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വിവാഹത്തേക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത്.
കഴിഞ്ഞ ഒന്നര വർഷങ്ങമായി ഒരുപാട് നല്ല അവസരങ്ങൾ ലഭിച്ചു. എല്ലാം അഭിനയ സാധ്യതകൾ ഉള്ളതായിരുന്നു. എന്നെ മാത്രം മനസ്സിൽ കണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങളുണ്ട് എന്ന് ചില സംവിധായകർ പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നാറുണ്ട്. അതിനിടയിൽ വിവാഹ ഗോസിപ്പുകൾക്ക് സമയമില്ല എന്നാണ് നടി പറയുന്നത്. എൻറെ കല്യാണ ഗോസിപ്പുകളെ കുറിച്ച് അല്ലാതെ ചെയ്ത സിനിമകളെ കുറിച്ച് ഒന്നും പറയാനില്ലേ എന്ന് സുനൈന ചോദിക്കുന്നു.
ലോക്ക്ഡൗൺ കാലത്ത് ‘സില്ലു കുറുപ്പട്ടി’എന്ന ആന്തോളജി ചിത്രത്തിലും സുനൈന അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments