GeneralLatest NewsNEWSTV Shows

സജ്നയ്ക്ക് നിലവാരം ഇല്ലേ, ആദ്യ ഭർത്താവിനെ കുറിച്ച്‌ പറഞ്ഞ സജ്‌നയ്ക്കെതിരെ വിമർശനം

ആദ്യത്തെ ആള് അടിച്ചു എന്ന് ഇവിടെ നിന്നാണ് പറഞ്ഞത്. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സന്ധ്യ

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ ചർച്ചയായവരാണ് പൊളി ഫിറോസും സജ്‌നയും. രണ്ടു പേരാണെങ്കിലും ഇവരെ ഒറ്റ മത്സരാർത്ഥിയായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം മീറ്റിംഗിനിടെ ഫിറോസ് സംസാരിക്കുമ്പോള്‍ സജ്‌ന ഇടയില്‍ കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫിറോസ് കൈയ്യില്‍ അടിച്ചിരുന്നു. ഇത് സായ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്നെ തല്ലാന്‍ ഇക്കയ്ക്ക് അവകാശമുണ്ടെന്നും സായ് ഇടപെടണ്ടെന്നുമായിരുന്നു സജ്‌ന പറഞ്ഞത്.

ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് മറ്റ് മത്സരാർത്ഥികൾ. സത്യത്തില്‍ ഇപ്പോൾ നിലവാരമുള്ള സംവാദങ്ങള്‍ ആരംഭിച്ചതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. മറ്റേത് പഞ്ചസാര മോഷ്ടിച്ചു തേയില മാറ്റി ആപ്പിള്‍ മുറിച്ചത് ശരിയായില്ലെന്നൊക്കെയുളള സംഗതിയായിരുന്നുവെന്നും കിടിലം പറഞ്ഞു. റിതു, സന്ധ്യ, സായ് എന്നിവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്.

read also:‘തീപ്പെട്ടി കോലിന്റെ മേലെ ആരേലും ചെമ്പു കലത്തിൽ വെള്ളം ചൂടാക്കാൻ’ വയ്ക്കുമോന്ന് ചോദിച്ച ടീം ആണ്; അശ്വതിയുടെ കുറിപ്പ്

”ആ മറ്റേ വിഷയം ആണോ, സന്ധ്യ ചേച്ചി എന്നോട് പറഞ്ഞത്? അത് വച്ച് വേണമെങ്കില്‍ ജീവിതം എടുത്തിടാം. പക്ഷെ നമ്മള്‍ അതിനുള്ള മര്യാദ കാണിക്കുന്നത് കൊണ്ടാണെന്ന്” സായ് പറയുന്നു. അവര്‍ തമ്മില്‍ വഴക്കാണെന്ന് കിടിലം ഫിറോസ് പറയുന്നു. എന്നാല്‍ അവര്‍ തമ്മില്‍ വഴക്കല്ലെന്നും സജ്‌നയുടെ നിലപാട് അതാണെന്നും സന്ധ്യ തിരുത്തുന്നു. ആദ്യത്തെ ആള് അടിച്ചു എന്ന് ഇവിടെ നിന്നാണ് പറഞ്ഞത്. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സന്ധ്യ കൂട്ടിച്ചേർത്തു

സജ്‌നയുടെ ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടാകുമെന്നും ഓരോരുത്തരുടെ ജീവിതം ജനം അന്വേഷിക്കുമല്ലോയെന്നും കിടിലം ഫിറോസ് പറഞ്ഞു. എന്നാൽ ഒരു അബ്യൂസ് അനുഭവിച്ച സ്ത്രീ, ഫിസിക്കലി അനുഭവിച്ച സ്ത്രീ അബ്യൂസ് അല്ലെങ്കിലും ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ സൈഡില്‍ എങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമെന്ന് സന്ധ്യ ചോദിക്കുന്നു. സജ്‌നയ്ക്ക് അങ്ങനെ ഒരു നിലവാരമില്ലെന്നും സായ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button