മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ തന്നെ ഏറെ വലച്ചത് കേരള ഫുഡ് ആണെന്നും അതാണ് ഇവിടെ തനിക്ക് ഒട്ടും ഇഷ്ടപ്പെടാതിരുന്ന കാര്യമെന്നും സൗത്ത് ഇന്ത്യന്‍ സിനിമയിലെ കിഡ് സൂപ്പര്‍ സ്റ്റാര്‍ മോണിക്ക ശിവ പറയുന്നു. കൂടാതെ താന്‍ മലയാളത്തില്‍ ആകെ കണ്ടിട്ടുള്ള മൂന്ന് സിനിമകളെക്കുറിച്ചും ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ മോണിക്ക ശിവ പങ്കുവയ്ക്കുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിലൂടെയാണ് മോണിക്ക ശിവ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
മോണിക്ക ശിവയുടെ വാക്കുകള്‍
“ഭാസ്കര്‍ ദി റാസ്കല്‍, പുലിമുരുകന്, ദൃശ്യം 2 എന്നിവയാണ് ആകെ കണ്ടിട്ടുള്ള മലയാളം സിനിമകള്‍. ലൊക്കേഷനില്‍ വച്ചു ക്രൂ മെമ്പറായ അമൃത ആന്റിയാണ് മലയാളം പഠിപ്പിച്ചത്. ഡയലോഗുകളും കഥാ സന്ദര്‍ഭവുമൊക്കെ തമിഴില്‍ വിശദീകരിച്ചു പറഞ്ഞു തരും. ആശുപത്രി സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്. മമ്മൂട്ടി അങ്കിളും പോലീസുകാരും വരുമ്പോള്‍ ഞാന്‍ ആരെയും കണ്ടില്ല. അത് അയാളോട് പോയി ചോദിക്ക് എനിക്കെങ്ങനെയറിയാം എന്നു പറയണം. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മലയാളം പഠിച്ചു. എറണാകുളത്തും, കുട്ടിക്കാനത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം. വയനാട്ടിലും ആലപ്പുഴയിലും മൂന്നാറിലുമൊക്കെ ട്രിപ്പ് പോയി. കേരളത്തില്‍ വച്ച് എല്ലാ ദിവസവും കേരള ഫുഡ് കഴിച്ചതാണ് ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു കാര്യം. ചെന്നൈ ഫുഡില്‍ നിന്നു വളരെ വ്യത്യസ്തമാണ് കേരള ഫുഡിന്റെ ടേസ്റ്റ്. ഇവിടുത്തെ ചമ്മന്തിയും, പുട്ടും കടലയും, മീന്‍ ചാറും, മീന്‍ വറുത്തതും മാത്രം എനിക്ക് ഇഷ്ടമായി”. മോണിക്ക ശിവ പറയുന്നു.
Post Your Comments