ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഇപ്പോഴിതാ സിനിമയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്യാം പുഷ്‌കരന്‍.
ചിത്രത്തില്‍ തെറി കൂടുതല്‍ ഉപയോഗിച്ചു എന്ന വിമര്‍ശനത്തിനും ശ്യാം പുഷ്‌കരന്‍ വിശദീകരണം നൽകി. മനോരമയ്ക്ക് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്യാം പുഷ്‌കരന്റെ വാക്കുകൾ
ഒരുപാട് ഡയലോഗ് പറയുന്നതിനു പകരം ഒരു തെറി ഉപയോഗിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്, അപ്പോള്‍ ഒരുപാട് എഴുതേണ്ട. സെന്‍സര്‍ ബോര്‍ഡിന് കൂടി കുഴപ്പമില്ല എന്ന് തോന്നുന്ന തെറി കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാറുണ്ട്. അങ്ങനെയാണ് ‘പൊന്നു നായിന്റെ മോനെ’ എന്നൊക്കെ എഴുതേണ്ടി വരുന്നത്. ഈ സിനിമയില്‍ ഈ വീട്ടിലെ ആള്‍ക്കാര്‍ തെറി പറയുന്ന ആളുകളാണ് എന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ കാഴ്ചയിലാണ് ഒന്നുകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുക എന്ന് എല്ലാവരും പറയുന്നുണ്ട്. ‘പോപ്പി എന്റെ മോന്‍ ആണെന്ന് തോന്നുമോ’ എന്ന് ബാബുവേട്ടന്‍ ചോദിച്ചിരുന്നു , ഞാന്‍ പറഞ്ഞു അതൊക്കെ മനസ്സിലാകും പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്. കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുള്ള ജോലി ഒഴിവാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ അവരുടെ ജോലിയില്‍ അങ്ങ് പ്രവേശിക്കുകയാണ്, രണ്ടു മണിക്കൂര്‍ ഉണ്ടല്ലോ അതിനിടയില്‍ പ്രേക്ഷകര്‍ മനസിലാക്കിക്കൊള്ളും – ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്.
Post Your Comments