BollywoodGeneralLatest NewsNEWS

നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ

അന്ധേരി ഡി.എന്‍. നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് തീ കൊളുത്തിയത്

മുംബൈ: ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ച നിലയിൽ. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു.

70 ശതമാനത്തോളം പൊള്ളലോടെ മകള്‍ സൃഷ്ടിയെ ഐരോളി നാഷണല്‍ ബേണ്‍സ് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മകളും മരണപ്പെട്ടു.

അന്ധേരി ഡി.എന്‍. നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് തീ കൊളുത്തിയത്. അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകള്‍ സൃഷ്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button