ബോളിവുഡ് നടൻ അക്ഷയ് കുമാർ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്ന മക്കളായ മകൾ നിതാര, മകൻ ആരവ് എന്നിവരോടൊപ്പം അലിബാഗിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ട്വിങ്കിൾ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഒരു എഴുത്തുകാരി കൂടിയാണ് ട്വിങ്കിൾ. അടുത്തിടെ, തന്റെ പൂന്തോട്ടത്തിൽ ഇരുന്ന് ചായ കുടിക്കുന്ന ഒരു വീഡിയോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനോടപ്പം ട്വിങ്കിൾ കുറിച്ച ഒരു കവിതയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.instagram.com/p/CNWXDSYjmLh/?utm_source=ig_web_copy_link
കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ക്വറന്റീനിൽ പ്രവേശിച്ച താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.
Post Your Comments