GeneralLatest NewsMollywoodNEWSSocial Media

അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും ; സ്റ്റൈലിഷ് ലുക്കിൽ പ്രാർഥന ഇന്ദ്രജിത്

പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമ ദമ്പതികളുടേത്. ഇരുവരുടെയും മൂത്ത മകളും ഗായികയുമായ പ്രാർത്ഥന ഇന്ദ്രജിത്തിനും നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രാർത്ഥന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പ്രാർത്ഥന പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.

സ്റ്റൈലിഷ് ലുക്കിലാണ് പ്രാർത്ഥന. അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയുമാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് പ്രാർത്ഥന പറയുന്നു.

https://www.instagram.com/p/CNUdMMRps7d/?utm_source=ig_web_copy_link

പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button