കമലദളം, സാഗരം സാക്ഷി, സമ്മര്‍ ഇന്‍ ബത്ലഹേം എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ശ്രീജയ. വലിയ വേഷങ്ങളോ നായികാ കഥാപാത്രങ്ങളോ ഒന്നുമല്ലെങ്കിലും വര്‍ഷങ്ങളായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. കമലദളത്തിലൂടെയാണ് ശ്രീജയ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞ് നിന്ന നടി വിവാഹ ശേഷം താത്കാലികമായി അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തു.
അഞ്ച് വയസ് മുതല്‍ നൃത്തം അഭ്യസിച്ചുവരുന്ന താരം, ഇപ്പോള്‍ ശ്രീജയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന് പേരില്‍ ബംഗളൂരുവിൽ സ്വന്തമായി ഒരു ഡാന്‍സ് സ്കൂള്‍ നടി നടത്തുന്നുണ്ട്. കലാമണ്ഡലം സുമതിയുടെയും കലാമണ്ഡലം സരസ്വതിയുടെയും കീഴില്‍ ആദ്യം നൃത്തം അഭ്യസിച്ചിരുന്ന ശ്രീജയ, പിന്നീട് കേരള കലാമണ്ഡലത്തില്‍ പഠിച്ചു. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ പ്രാഗദ്ഭ്യം നേടി. പിന്നീട് ചിത്ര ചന്ദ്രശേഖര്‍ ദശരഥിയുടെ കീഴില്‍ പരിശീലനം. പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് താരം സ്വന്തമായി ഡാന്‍സ് സ്കൂള്‍ ആരംഭിക്കുന്നത്.
വിവാഹത്തിന് ശേഷം നാല് വര്‍ഷത്തോളം ശ്രീജയ സിനിമയില്‍ നിന്നും വിട്ടു നിന്നു. ബിസിനസുകാരനായ മാധവന് നായരാണ് നടിയുടെ ഭർത്താവ്. ദമ്പതികൾക്ക് ഒരു മകളുണ്ട്. മൈഥിലി എന്നാണ് പേര്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബംഗുളൂരുവിലേക്ക് താമസം മാറി. നഗരത്തില്‍ അഞ്ച് ശാഖകള്‍ ആണ് ശ്രീജയയുടെ ഡാന്‍സ് സ്കൂളിനുള്ളത്. 500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അഭിനയത്തിലും ഡാന്‍സിലും ഇപ്പോള്‍ ഒരുപോലെ പ്രാധാന്യം നൽകുകയാണ് താരം .
Post Your Comments