നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മാറ്റത്തിനായാണ് താൻ വോട്ടു ചെയ്തതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് സ്കൂളിൽ കുടുംബസമേതമെത്തിയാണ് ജോയ് മാത്യു വോട്ട് രേഖപ്പെടുത്തിയത്.
നേരത്തെ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുൽഫാത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു. അതേസമയം, വിവിധ ജില്ലകളായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാവുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. എല്ലാ തവണയും താൻ വോട്ട് ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു.
Post Your Comments