മലയാളത്തിന്റെ മഹാനായ പാട്ടെഴുത്തുകാരന് ബിച്ചു തിരുമല പുതിയ കാലഘട്ടത്തിലെ ഗാനങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ്. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് പുതിയ കാലഘട്ടത്തിലെ ഗാനങ്ങളുടെ വരികളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചത്.
ബിച്ചു തിരുമലയുടെ വാക്കുകള്‍
“പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് സ്ഥിതി. കാവ്യ ഗുണമൊന്നും ആരും നോക്കുന്നില്ല. ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്ത്തുവയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അത് മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും, ആശയവും, സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള് എഴുതുന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം. ചരിത്രവും, ഭൂമിശാത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്ക്കും. ഞാന്‍ ഒരിക്കലും പാട്ടെഴുതാന്‍ അവസരം ചോദിച്ചു ചെന്നിട്ടില്ല. അവാര്‍ഡുകള്‍ക്കു പിറകെയും പോയിട്ടില്ല. ജനങ്ങള്‍ എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ് വലിയ അംഗീകാരം. ഞാനെഴുതിയ ഏതെങ്കിലും പാട്ട് മൂളാത്ത ഒരു ദിവസം പോലും മലയാളിക്ക് ഉണ്ടാകില്ല. അത് വലിയ അംഗീകാരമല്ലേ. അതു മതി. നമ്മള് കര്‍മ്മത്തില്‍ മാത്രം ശ്രദ്ധിക്കുക. ബാക്കിയെല്ലാം തേടി വരും. അതിലാണ് ഞാന്‍ അന്നുമിന്നും വിശ്വസിക്കുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതും അത് തന്നെയാണ്”. ബിച്ചു തിരുമല പറയുന്നു.
Post Your Comments