മലയാളികളുടെ പ്രിയപ്പെട്ട നടി ദുർഗ കൃഷ്ണ വിവാഹിതനായി. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂരിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളു. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും.
ഇരുവരുടേതും പ്രണയവിവാഹമാണ്. കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതമായിരുന്നു അർജുന്റെയും ദുർഗയുടെയും. വിവാഹശേഷവും തുടർന്ന് അഭിനയിക്കുമെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം റാം ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ.
Post Your Comments