GeneralLatest NewsMollywoodNEWS

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ നടക്കും

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആണ് അന്ത്യം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണിൽ’ പ്രതിപക്ഷ എം.എൽ.എ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ നടക്കും.

നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പില്‍ക്കാലത്ത് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിച്ചു.പത്മനാഭ പിള്ളയുടെയും സരസ്വതീഭായിയുടെയും മകനായി കൊല്ലം ശാസ്‍താംകോട്ടയില്‍ 1952ലാണ് ജനനം.

1991ല്‍ ഭദ്രന്‍റെ സംവിധാനത്തിലെത്തിയ ‘അങ്കിള്‍ ബണി’ന് സംഭാഷണങ്ങള്‍ രചിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. സ്വന്തമായ തിരക്കഥ രചിച്ച ആദ്യചിത്രവും അതേവര്‍ഷം തീയേറ്ററുകളിലെത്തി. കമലിന്‍റെ സംവിധാനത്തിലെത്തിയ ‘ഉള്ളടക്ക’മായിരുന്നു ചിത്രം. പിന്നീട് പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ 06 എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവചരിത്ര സിനിമയായ ‘ഇവന്‍ മേഘരൂപനി’ലൂടെ സംവിധായകനുമായി.

തിരക്കഥയൊരുക്കിയ ‘പുനരധിവാസ’ത്തിലെ (2000) അച്ഛന്‍ വേഷത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ നടനായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവര്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‍ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട തുടങ്ങി നാല്‍പതോളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button