GeneralLatest NewsNEWSTV Shows

അനാവശ്യ പിടിവാശി, ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതിപക്ഷെ സംഭവിച്ചത്, ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിതമായ പുറത്ത് പോക്ക്

ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു

മലയാളം ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടിയ പരിപാടിയാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോയിൽ നിന്നും കഴിഞ്ഞ ദിവസം മുതിർന്ന മത്സരാർത്ഥികൂടിയായ ഭാഗ്യലക്ഷ്മി പുറത്തായി. ഏറെ സന്തോഷത്തോടെ ആയിരുന്നു താരം യാത്ര പറഞ്ഞത്.

ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിതമായ പുറത്ത് പോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് കുറിച്ചിരിക്കുകയാണ്. എല്ലാ ദിവസവും വിശദമായ ബിഗ് ബോസ് റിവ്യൂമായി അശ്വതി എത്താറുണ്ട്. ഭാഗ്യലക്ഷ്മിയുടെ പുറത്താകലുമായി ബന്ധപ്പെട്ട് നടി അശ്വതി പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ…

read also:വെള്ളാരംകുന്നിലെ വെള്ളിമീനുകളിലെ മനോഹര ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ; അർജുനൻ മാസ്റ്ററുടെ അവസാന ഗാനമിത്

ഈസ്റ്റര്‍ തിരക്കില്‍ പെട്ടതിനാല്‍ ഇന്ന് ബിഗ് ബോസിന്റെ റിവ്യൂ ഉണ്ടായിരിക്കില്ല.. ഭാഗ്യചേച്ചി പുറത്തായി എന്നതറിഞ്ഞു. ആത്മാര്‍ത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു കാരണം വേറൊന്നുമല്ല ,കയറിയപ്പോള്‍ ഇത്രയും ബോള്‍ഡ് ആയ ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതി പക്ഷെ പല ഘട്ടങ്ങളിലും മാനസികമായി തകര്‍ന്നു, ഈ ഗെയിമിനു ചേരാത്ത അനാവശ്യ പിടിവാശികള്‍ എല്ലാം കാണിക്കുന്ന ചേച്ചിയെയാണ് കാണാന്‍ സാധിച്ചത്. ചിലപ്പോള്‍ മാനസിക സമ്മര്‍ദ്ദം കൊണ്ടു കൂടി ആയിരിക്കാം. പ്രതീക്ഷകള്‍ക്ക് ഒത്തു ഉയര്‍ന്നു ഈ ഗെയിമില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. എന്തായാലും ചേച്ചിക്ക് എല്ലാവിധ ആശംസകളും. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍. നാളെ റിവ്യൂ ഉണ്ടാകുന്നതായിരിക്കും. അശ്വതി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button