ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയെന്ന നിലയിൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയ്ക്ക് താൻ ഒരിക്കലും ഇത്തരമൊരു അവാർഡ് പ്രതീക്ഷിച്ചില്ലെന്നും, എന്തേലും ടെക്നിക്കൽ അവാർഡോ, ജനപ്രീതി ചിത്രമെന്ന നിലയിലോ മാത്രമായിരിക്കും പരിഗണിക്കുന്നതെന്ന ധാരണ തെറ്റി പോയെന്നും ഒരു ഒൺലൈൻ ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ പ്രിയദർശൻ പറയുന്നു
പ്രിയദർശൻ്റെ വാക്കുകൾ
“ശരിക്കും ഞാൻ പ്രതീക്ഷിച്ച അവാർഡല്ല കുഞ്ഞാലി മരയ്ക്കാറിന് കിട്ടിയത്. എന്തേലും ടെക്നിക്കൽ അവാർഡോ, അല്ലേൽ ജനപ്രിയ ചിത്രമെന്ന നിലയിലോ പരിഗണിക്കപ്പെടുമെന്നാണ് കരുതിയത്. ഒരു ബെസ്റ്റ് ഫിലിം എന്ന നിലയിൽ അവാർഡ് പ്രതീക്ഷിച്ചില്ല. കാരണം കാഞ്ചിവരത്തിന് ശേഷം ഇനി എൻ്റെ ജീവിതത്തിൽ ദേശീയ തലത്തിൽ അംഗീകാരം കിട്ടുന്ന ഒരു സിനിമ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിച്ചിരുന്നില്ല. മരയ്ക്കാറിന് കിട്ടുമ്പോൾ അതിന് വലിയൊരു പ്രത്യേകതയുണ്ട്. നമ്മുടെ സ്വന്തം ഭാഷയിൽ സിനിമ ചെയ്തപ്പോൾ കിട്ടിയ അംഗീകാരത്തിന് സന്തോഷം ഏറെയാണ്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് അംഗീകാരം കിട്ടി എന്നുള്ളതാണ് ഏറ്റവും വലിയ അഭിമാനം. മലയാളത്തിലെ കൊമേഴ്സ്യൽ സിനിമ ഇൻഡസ്ട്രിക്ക് കൂടി അഭിമാനിക്കാവുന്ന നിമിഷമാണ്”.
Post Your Comments