![](/movie/wp-content/uploads/2021/04/shakkeela.jpg)
തെന്നിന്ത്യൻ സിനിമകളിലെ ഒരു കാലത്തേ നിറ സാന്നിധ്യമായിരുന്നു ഷക്കീല. അടുത്തിടയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇപ്പോഴിതാ തന്റെ മകളെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുകയാണ് ഷക്കീല. കൗമാരക്കാരിയായ മില്ലയാണ് ഷക്കീലയുടെ മകൾ.
കുക്ക് വിത്ത് കോമാളി എന്ന ഷോയിലാണ് ഷക്കീല മകളെ പരിചയപ്പെടുത്തിയത്. ട്രാൻസ്ജെണ്ടർ പെൺകുട്ടിയായ മില്ലയെ ഷക്കീല ദത്തെടുത്തു വളർത്തിയതാണ്. ഷക്കീല അവിവാഹിതയാണ്. മകൾ മോഡലാണ്. കോസ്റ്റിയൂം ഡിസൈനും ചെയ്യുന്നുണ്ട്. ഇപ്പോൾ കുക്ക് വിത്ത് കോമാളി ഷോയുടെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ഷക്കീല.
ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ താരം കോൺഗ്രസ് പ്രവേശനം നടത്തിയത് വലിയ ചർച്ചയായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 110ലധികം ചിത്രങ്ങളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്.
Post Your Comments