തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് സമീറ റെഡ്ഡി. സൂര്യയുടെ തമിഴ് ചിത്രം ‘വാരണം ആയിരം’ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് സമീറ. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട് താരം.
കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ ബോഡി ഷെയിമിങ്ങിനെ കുറിച്ചെല്ലാം സമീറ റെഡ്ഡി മനസുതുറന്നിരുന്നു. ഇപ്പോഴിതാ ഫിറ്റ്നസ്സ് ശീലങ്ങള്‍ മുടങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെയ്ക്കുന്ന ഒരു വീഡിയോയുമാണ് സമീറ പങ്കുവെച്ചിരിക്കുന്നത്.
നാല്‍പ്പത്തിരണ്ടുകാരിയായ താരം ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ പറ്റിയാണ് പറയുന്നത്. ‘ ഒരു മാസം കൊണ്ട് രണ്ട് കിലോ കുറയ്ക്കണം, അതിനുള്ള ശ്രമങ്ങളില്‍ തുടരണം, 92 കിലോയില്‍ നിന്ന് 89.9 കിലോയായിരിക്കുന്നു. ഒരു മാസം കൊണ്ട് ടാര്‍ജറ്റ് കൈവരിച്ചിരിക്കുന്നു.’ എന്ന് കുറിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.
” എപ്പോള്‍ ക്ഷീണം തോന്നിയാലും മനസ്സിന് വിഷമം തോന്നിയാലും അങ്ങനെ വികാരങ്ങള്‍ക്കനുസരിച്ച് ഭക്ഷണം വാരി വലിച്ചു കഴിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ നല്ല ഭക്ഷണ ശീലങ്ങളില്‍ തുടരേണ്ടത് ഇനി ആവശ്യമാണ്. കഴിഞ്ഞ മാസം മുതല്‍ ഫിറ്റ്നസ്സ് ഫ്രൈഡേ ഞാന്‍ ശീലമാക്കാന്‍ തീരുമാനിച്ചു. ഈ ട്രാക്കില്‍ പോകാന്‍ എനിക്കൊരു പ്രചോദനം ആവശ്യമാണ്. അതിന് വേണ്ടിയാണ് ഈ ശ്രമങ്ങള്‍. എല്ലാ വെള്ളിയാഴ്ചയും ഇനി ഞാന്‍ എന്റെ ഭാരം എത്രയാണെന്ന് നിങ്ങളോട് പറയും. നമുക്ക് ഒന്നിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാം.” താരം കുറിക്കുന്നു.
https://www.instagram.com/tv/CM33299nXWQ/?utm_source=ig_web_copy_link
‘ശരീരഭാരം കുറയ്ക്കാന്‍ നമുക്കെല്ലാം കഴിയും, നമ്മുടേതായ വഴികളിലൂടെ. ആദ്യമാസം ഉറച്ച തീരുമാനവും അതിനായുള്ള ശ്രമങ്ങളുമാണ് വേണ്ടത്.’ ഭാരം കുറഞ്ഞതിനെ പറ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും സമീറ കുറിച്ചു.
Post Your Comments