പ്രേഷകരുടെ പ്രിയപ്പെട്ട തെലുങ്ക് താരങ്ങളാണ് ചിരഞ്ജീവിയും നാഗാർജുനയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ ടെൻഷൻ അകറ്റാനായി ഭക്ഷണം ഉണ്ടാക്കി നൽകുന്ന ചിരഞ്ജീവിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നാഗാർജുനയാണ് ഈ മനോഹര ചിത്രം പങ്കുവെച്ചത്.
നാഗാർജുനയുടെ പുതിയ ചിത്രം വൈൽഡ് ഡോഗ് ഇന്ന് റിലീസിനെത്തുകയാണ്. അതിന്റെ ടെൻഷനിലിരിക്കുന്ന തന്നെ ഒന്നു കൂളാക്കാൻ മെഗാസ്റ്റാർ സ്വയം ഒരുക്കിയ ഡിന്നർ എന്നാണ് നാഗാർജുന കുറിക്കുന്നത്. ചിത്രം പകർത്തിയിരിക്കുന്നത് ചിരഞ്ജീവിയുടെ ഭാര്യ സുരേഖയാണ്. നല്ല സുഹൃത്തുക്കളായ നാഗാർജുനയും ചിരഞ്ജീവിയും വർഷങ്ങളായി ബിസിനസ് പാർട്ണേഴ്സ് കൂടിയാണ്.
https://www.instagram.com/p/CNIRAYyFiiS/?utm_source=ig_web_copy_link
ആക്ഷൻ ത്രില്ലറായ ചിത്രമാണ് നാഗാർജുന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വൈൽഡ് ഡോഗ്’. നാഗാർജുനയെ കൂടാതെ ദിയ മിർസ, സയാമി ഖേർ എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ അഷിഷോർ സോളമൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
Post Your Comments