GeneralLatest NewsMollywoodNEWS

‘തിരിമാലി’യുടെ ലൊക്കേഷൻ തേടി നേപ്പാളിൽ

രാജീവ് ഷെട്ടിയും സേവ്യർ അലക്സുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഏയ്ഞ്ചൽ മരിയാ സിനിമാസിൻ്റെ ബാനറിൽ എസ്.കെ.ലോറൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് തിരിമാലി. സൂപ്പർ ഹിറ്റായ ശിക്കാരി ശംഭുവിനു ശേഷം ഏയ്ഞ്ചൽ മരിയാ സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്. റാഫി മെക്കാർട്ടിൻ ,ഷാഫി എന്നിവരുടെ സഹസംവിധായകനായി നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായിരുന്ന രാജീവ് ഷെട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിൻ്റെ നല്ലൊരു ഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് നേപ്പാളിലാണ്.
ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ തേടി ഒരു സംഘം അണിയറ പ്രവർത്തകർ നേപ്പാളിലെത്തുകയുണ്ടായി. നേപ്പാളിൽ അധികം മലയാള ചിത്രങ്ങൾ ചിത്രീകരിച്ചിട്ടില്ല.
ഏറെ വിജയം നേടിയ മോഹൻലാലിൻ്റെ യോദ്ധായാണ് നേപ്പാളിൽ ആദ്യം ചിത്രീകരിച്ച മലയാള ചിത്രം. പിന്നീട് സുനിൽ സംവിധാനം ചെയ്ത ലക്കി ജോക്കേഴ്സ് എന്ന ചിത്രം ഇവിടെ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങൾക്കു ശേഷം വലിയൊരു ഇടവേളക്കുശേഷമാണ് ഇപ്പോൾ ഒരു മലയാള ചിത്രം നേപ്പാളിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്നത്. ഏറെ ഇടവേളക്കുശേഷമാണ്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളൊക്കെ നടന്നു വരുന്നതിനിടയിലാണ് കൊറോണ വൈറസിൻ്റെ കടന്നുവരവും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അരങ്ങേറുന്നത്. അതോടെ എല്ലാ പ്രവർത്തനങ്ങളും നിലച്ചുപോയ സാഹചര്യത്തിൽ നിന്നും സാവധാനം മോചനം നേടി വീണ്ടും കർമ്മരംഗങ്ങൾ സജീവമായ സാഹചര്യത്തിലാണ് ചിത്രീകരണം ആരംഭിക്കുവാൻ പോകുന്നതെന്ന് നിർമ്മാതാവ് എസ്.കെ.ലോറൻസ് പറഞ്ഞു. കേരളത്തിലും ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ട്.’ പകുതിയോളം ഭാഗങ്ങൾ കേരളത്തിലും പകുതിഭാഗങ്ങൾ നേപ്പാളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

read also:സൂര്യയ്ക്ക് ദേവയുടെ ആശംസകൾ ; രജനീകാന്തിന് ആശംസയറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

നേപ്പാൾ പോർഷൻ ചിത്രീകരിച്ചതിനു ശേഷമേ കേരളത്തിലെ ഭാഗങ്ങൾ ചിത്രീകരിക്കുകയുള്ളൂവെന്ന് നിർമ്മാതാവ് ലോറൻസ് പറഞ്ഞു. സുഗീതിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ ശിക്കാരി ശംഭു എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ലോറൻസിൻ്റെ ചലച്ചിത്രനിർമ്മാണ രംഗത്തേക്കുള്ള തുടക്കം.
ശിക്കാരി ശംഭു എല്ലാ അർത്ഥത്തിലും ഒരു വിജയമായിരുന്നു. ആ ചിത്രത്തിൻ്റെ വിജയമാണ് വീണ്ടും നിർമ്മാണ രംഗത്തു തുടരാനുള്ള പ്രചോദനം നൽകിയതെന്ന് ലോറൻസ് അറിയിച്ചു.
‘എനിക്ക് നേപ്പാളുമായി വളരെ നേരത്തേ ബന്ധമുണ്ട്. മിഡിൽ ഈസ്റ്റിലെ തൻ്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പലപ്പോഴും കാഠ്മണ്ഡുവിൽ വരേണ്ടിയിരുന്നു’ആ പരിചയം നേപ്പാളിലെ ലൊക്കേഷൻ തേടിയുള്ള യാത്രയിൽ ഏറെ സഹായകരമായി.
ലോറൻസ് പറഞ്ഞു.

കഴിഞ്ഞ ജനുവരി അവസാന വാരത്തിൽ നിർമ്മാതാവ് ലോറൻസും എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നിഷാദുമാണ് ആദ്യം പുറപ്പെട്ടത്. അവർ അവിടെയെത്തി, അവിടുത്തെ ലോക്കൽ മാനേജേഴ്സുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഒന്ന് സുഗമമാക്കിയതിനു ശേഷമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ബാക്കിയുള്ള നാലംഗ സംഘം കൊച്ചിയിൽ നിന്നും പുറപ്പെടുന്നത്. സംവിധായകൻ രാജീവ് ഷെട്ടി, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാല കൃഷ്ണൻ, തിരക്കഥാകൃത്ത് സേവ്യർ അലക്സ്, എന്നിവരും ചേർന്നുള്ള മൊത്തം ആറംഗ സംഘമാണ് ഒരു മാസത്തോളം നേപ്പാളിലെ കാഠ്മണ്ഡുവിലും പൊക്രയി ലുമായി ലൊക്കേഷൻ കണ്ടെത്താനായി താമസിച്ചിരുന്നത്.
കൊച്ചിയിൽ നിന്നും ദില്ലി വഴി .കാഠ്മണ്ഡുവിലിറങ്ങി ‘അവിടെ നിന്നും ലോറൻസും നിഷാദും ഒത്തുചേർന്ന് പൊക്രയിലേക്കു പുറപ്പെടുകയായിരുന്നു.കാഠ്മണ്ഡുവിൽ നിന്നും അരമണിക്കൂറോളം ഫ്ളൈറ്റിൽ സഞ്ചരിച്ചാണ് െ പൊക്രഎന്ന സ്ഥലത്തെത്തിയത്.
ഒരാഴ്ച്ചയോളം പൊക്രയിൽ തങ്ങി ഓഫ് റോഡ് ലൊക്കേഷനുകളാണ് ഇവിടെ തേടിയത്. കുന്നുകളും മലനിരകളുമുള്ള ലൊക്കേഷനിലേക്ക് പലപ്പോഴും കാൽനട തന്നെയായിരുന്നു ശരണം. കാഠ്മണ്ഡു നഗരത്തിൽ നിന്നും തികച്ചും വിഭിന്ന മായ ഒരു ഭൂപ്രദേശമാണ് പൊക്ര നാഗരികതയല്ല ഈ നഗരത്തിൻ്റെ പ്രത്യേകത. ചിത്രത്തിൽ ഇത്തരം പ്രദേശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

പൊക്രയിലെ ഒരു ലൊക്കേഷൻ്റെ പേരു് മനാംഗ് എന്നാണ്. മഷ് താംഗ് എന്ന സ്ഥലമാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. അതിനനുയോജ്യമായ ലൊക്കേഷനുകൾ ഇവിടെ ലഭിച്ചുവെന്ന് സംവിധായകൻ രാജീവ് ഷെട്ടിയും, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളിയും വ്യക്തമാക്കി.
പൊക്രയിലെ ഉദ്യമം പൂർത്തിയാക്കി ഒരാഴ്ച്ചക്കു ശേഷം കാഠ്മണ്ഡുവിലേക്കു തിരിച്ചു. നേപ്പാളിലെ ഏറിയ ഭാഗവും ചിത്രീകരിക്കുന്നത് കാഠ്മണ്ഡുവിലാണ്. നേപ്പാളിലെ പ്രശസ്ത നിർമ്മാതാവായ സരോജ് ന്യു പെയ്നിൻ്റെ ഉടമസ്ഥതയിലുള്ള അനന്യാ ഫിലിംസാണ് നേപ്പാളിലെ ചിത്രീകരണത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്-നേപ്പാളിലെത്തുന്ന ബഹു ഭൂരിപക്ഷം ചിത്രങ്ങൾക്കും ഇവിടുത്തെ മേൽനോട്ടം വഹിക്കുന്നത് ആനന്യ ഫിലിംസാണ്.
ഈ ചിത്രം നേപ്പാളിൽ പ്രദർശിപ്പിക്കുമെന്ന് സരോജ് ന്യു പെയ്ൻ നിർമ്മാതാവിന് ഉറപ്പു നൽകി.

ഇൻഡ്യൻ ചിത്രങ്ങളിൽ ഹിന്ദി ചിത്രങ്ങൾക്കാണ് ഏറ്റവും വലിയ ഡിമാൻ്റ്. തമിഴ്, തെലുങ്കു ഭാഷകളിലെ വൻകിട ചിത്രങ്ങൾക്കും ഇവിടെ നല്ല വളക്കു ദണ്ട്. ഇൻസ്യയോട് തൊട്ടടുത്ത് കിടക്കുന്ന ഈ രാജ്യത്ത് പല മേഖലകളിലായി ധാരാളം ഇൻഡ്യാക്കാരുണ്ട്.
ഏറെയും ബിസിനസ്സുകാരാണ്. ടൂറിസ്റ്റ് കേന്ദ്രം കൂടിയായ നേപ്പാളിനേയും കൊറോണ വലിയ നിലയിലാണ് ബാധിച്ചത്.സാവധാനത്തിൽ അതിനെ മറികടക്കുവാനുള്ള ശ്രമത്തിലാണ് ഈ നാട് . യാക്-യതി എന്നീ പ്രശസ്തമായ ഹോട്ടലുകളിലായിരുന്നു കാഠ്മണ്ഡുവിലെ താമസം. എന്ന പ്രശസ്തമായ ഹോട്ടലിലായിരുന്നു കാഠ്മണ്ഡുവിൽ താമസം. താമസത്തിനും യാത്രക്കുമൊക്കെയുള്ള ഏർപ്പാടുകൾ അനന്യാ ഫിലിംസാണ് ഏർപ്പെടുത്തിയിരുന്നത്.
അവർ ഏർപ്പെടുത്തിയ രണ്ടു പേരാണ് ലൊക്കേഷൻ കാണിക്കാനായി എപ്പോഴും കൂടെയുണ്ടായിരുന്നത്. ‘ഈ ചിത്രത്തിൽ നേപ്പാൾ കഥാപാത്രങ്ങളണ്ട് – അത് നേപ്പാൾ താരങ്ങൾ തന്നെ അഭിനയിക്കണമെന്നത് സംവിധായകൻ രാജീവ് ഷെട്ടിയുടേയും നിർമ്മാതാവ് ലോറൻസിൻ്റേയും തീരുമാനമായിരുന്നു. ഹിന്ദിയിൽ നിന്നോ മറ്റു ഭാഷകളിൽ നിന്നോ അഭിനേതാക്കളെ തെരഞ്ഞെടുക്കാം എന്ന ആലോചനയുണ്ടായി. എന്നാൽ നേപ്പാളിൽ ചിത്രീകരിക്കുമ്പോൾ ഇവിടെ നല്ല അഭിനേതാക്കൾ ഉള്ള സാഹചര്യത്തിൽ ഇവിടന്നു തന്നെ അഭിനേതാക്കളെ .പങ്കെടുപ്പിക്കുന്നതാണ് ഏറെ ഉചിതമെന്ന് ബോദ്ധ്യപ്പെട്ടു.
രണ്ടു പ്രശസ്ത നടന്മാരും ഒരു നേപ്പാൾ നടിയുമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.ഇവർക്കൊപ്പം നിരവധി നേപ്പാളികളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്.

ഉമേഷ് തമാങ്, മാവോത് സേ ഗുരുങ് എന്നിവരാണ് നേപ്പാളിലെ നടന്മാർ .
ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുന്ന നടനാണ് ഉമേഷ് തമാങ് .
സ്വസ്തി മഖഡ്ക എന്ന പ്രശസ്ത നടിയാണ് നേപ്പാളിൽ അഭിനയിക്കുന്നത്.
നേപ്പാളിലെ ലേഡി സൂപ്പർ താരമെന്നാണ്‌ സ്വസ്തിമ ഖഡ്കയെ വിശേഷിപ്പിക്കുന്നത്.
ഇവരിൽ മാവോട്ട്സേ ഗുരുങ് ഈ ചിത്രത്തിൻ്റെ ഇവിട്ടുത്തെ ചിത്രീകരണത്തിലും ഏറെ സഹായങ്ങൾ നൽകുന്നുണ്ട്. ഇവർക്കു പുറമേ നാൽപ്പതോളം നേപ്പാളി താരങ്ങളുമുണ്ട്.
നേപ്പാൾ ഇൻഡ്യയുമായി ചേർന്നു കിടക്കുന്ന രാജ്യമാണങ്കിലും വിദേശ വസ്തുക്കളുടെ സംഗമ സ്ഥലം കൂടിയാണിവിടം’ ഇവിടുത്തെ ജീവിതം എക്സ്പെൻസീവുമാണ്.
വിനോദ് ഇല്ലമ്പള്ളി അല്പം നേരത്തേ നാട്ടിലേക്കു മടങ്ങുകയുണ്ടായി.
അദ്ദേഹത്തിന് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ്റ് ചെയ്യേണ്ടിയിരുന്നു.  ഏപ്രിൽ പതിനാലിന് നേപ്പാളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും. ഏതാണ്ട് ഇരുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നേപ്പാളിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഇരുപതു ദിവസത്തോളം കേരളത്തിലും ചിത്രീകരണമുണ്ട്. കൊച്ചിയിലാണ് കേരള ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.
ബിബിൻ ജോർജ്, ധർമ്മജൻ ബൊൾഗാട്ടി ജോണി ആൻ്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അന്നാ രേഷ്മ രാജനാണ് നായിക. ഇന്നസൻ്റ്, സലിം കുമാർ, ഹരീഷ് കണാരൻ, ഇടവേള ബാബു, കൊച്ചുപ്രേമൻ,തെസ്നി ഖാൻ ,സോഹൻ സീനുലാൽ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രാജീവ് ഷെട്ടിയും സേവ്യർ അലക്സുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ബിജിപാലിൻ്റെ താണ് സംഗീതം. ബോളിവുഡ്ഡിലെ പ്രശസ്ത ഗായിക സുനീഡി ചൗഹാൻ ഈ ചിത്രത്തിൽ ഒരു ഗാനമാലപിക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തിലെ ഹിന്ദി ഗാനമെഴുതിയ തനിഷ്ക്ക് നബാർ ആണ് ഈ ഗാനമെഴുതിയിരിക്കുന്നത്. അജീഷ് ദാസൻ്റെതാണ് മറ്റു ഗാനങ്ങൾ. ദിനേശ് മാസ്റ്റർ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നു.
ബാദ്ഷയാണ് പ്രൊജക്റ്റ് ഡിസൈനർ . പ്രൊഡക്ഷൻ കൺട്രോളർ.ശ്രീകുമാർ ചെന്നിത്തല ‘
വി.സാജനാണ് എഡിറ്റർ. കലാസംവാധാനം -അഖിൽരാജ്, മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യം – ഇർഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേർന്ന് – മനേഷ് ബാലകൃഷ്ണൻ. രതീഷ് മൈക്കിൾ വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button