BollywoodGeneralLatest NewsNEWS

നടി കിരൺ ഖേറിന് രക്താർബുദം ; സുഖം പ്രാപിച്ചു വരുന്നതായി ഭര്‍ത്താവ്‌ അനുപം ഖേർ

രക്താർബുദം ബാധിച്ച കിരൺ ഖേറിനെ മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

മുംബൈ: നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേറിന് രക്താർബുദത്തിന് ചികിത്സയിലാണെന്ന വിവരം പുറത്തുവിട്ട് ഭർത്താവും നടനുമായ അനുപം ഖേർ. മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ബാധിച്ച കിരൺ ഖേറിനെ മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

“കിരണിന് മൾട്ടിപ്പിൾ സൈലോമ എന്ന രക്താർബുദം സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ഇപ്പോൾ അവൾ ചികിത്സയിലാണ്. പഴയതിലും ശക്തിയോടെഅവൾ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മികച്ച ഡോക്ടർമാരുടെ പരിചരണം അവൾക്ക് ലഭിക്കുന്നത് അനുഗ്രഹമായി കാണുന്നു.അവൾ എപ്പോഴും ഒരു പോരാളിയായിരുന്നു. നല്ലൊരു ഹൃദയത്തിന് ഉടമയായതിനാൽ ഒരുപാട് പേർ അവളെ സ്നേഹിക്കുന്നുണ്ട്.. അതിനാൽ നിങ്ങളുടെ പ്രാർത്ഥനയിലൂടെ അവൾക്ക് സ്നേഹം പകരൂ. അവൾ സുഖം പ്രാപിച്ചു വരുന്നു, എല്ലാ പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദി”. അനുപം ഖേർ കുറിച്ചു

 

shortlink

Related Articles

Post Your Comments


Back to top button