സമൂഹമാധ്യമങ്ങളില്‍ സെലിബ്രിറ്റികള്‍ക്ക് നേരെ സൈബർ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. പലപ്പോഴും താരങ്ങൾ അവഗണിച്ചു വിടുകയാണ് പതിവ്. എന്നാൽ അതിരു വിടുമ്പോൾ പല താരങ്ങളും പ്രതികരണവുമായി രംഗത്തെത്താറുണ്ട്. അത്തരത്തിൽ വന്ന ഒരു മോശം കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി പ്രിയാമണി.
നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് കമന്റ്. എന്നാൽ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ഇയാൾക്ക് താരം നല്ല മറുപടിയും നൽകി.
”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. വ്യാജ ഐഡിക്ക് പിന്നിലെ യഥാര്‍ഥ മുഖം വെളിച്ചത്ത് കൊണ്ടുവരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
സിനിമാ താരങ്ങൾക്ക് നേരെ ഇത്തരത്തിൽ നിരവധി കമന്റുകളാണ് വരുന്നത്. നിരവധി പേർ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്താറുണ്ട്.
പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം.
Post Your Comments