പൃഥ്വിരാജ് – ബിജു മേനോന് തുടങ്ങിയവര്‍ മത്സരിച്ചു അഭിനയിച്ച ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ ആദ്യം കോശിയായി തന്നെയാണ് സച്ചി മനസ്സില്‍ കണ്ടിരുന്നതെന്നും, സച്ചി വളരെ ചെറിയ ഒരു സിനിമയായി പറയാന്‍ കരുതിവച്ചിരുന്ന സിനിമ വലിയ ക്യാന്‍വാസിലേക്ക് മാറിയതാണെന്നും ബിജു മേനോന്റെ ഏക്കാലത്തെയും ട്രെന്‍ഡ് സെറ്ററായി മാറിയ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ താരം പറയുന്നു.
ബിജു മേനോന്റെ വാക്കുകള്‍
“അയ്യപ്പനും കോശിയും എന്ന സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു. പിന്നീട് രഞ്ജിത്തേട്ടനും, ശശിയേട്ടനും കൂടി സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ക്യാന്‍വാസ് കുറേക്കൂടി വലുതായി. സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ ‘നീ കോശിയുടെ വേഷം ചെയ്യാനാണ്’ പറഞ്ഞത്. അയ്യപ്പന് നായര്‍ കുറച്ചൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിനു യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു. പിന്നെ പലരോടും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ സച്ചിയെ ഓര്‍മ്മപ്പെടുത്തിയത് സച്ചി അതിനു മുന്‍പേ ചെയ്ത ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന സിനിമയെക്കുറിച്ചാണ്. അതും ഈഗോ വിഷയമായി വരുന്ന സിനിമയല്ലേ എന്ന് ചൂണ്ടികാണിച്ചപ്പോള്‍ സച്ചി നല്ല ആത്മവിശ്വാസത്തിലായിരുന്നു. രണ്ടും രണ്ടു ടൈപ്പ് സിനിമകള്‍ ആകുമെന്ന തരത്തില്‍ സച്ചിക്ക് ഉറപ്പുള്ളത് പോലെയായിരുന്നു. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു”. ബിജു മേനോന് പറയുന്നു.
Post Your Comments