കുടുംബ ചിത്രങ്ങളുടെ ഹിറ്റ് സംവിധായകനായ സത്യന്‍ അന്തിക്കാട് പൊതുവേ കാണപ്പെടുന്ന സിനിമയിലെ കോപ്പിയടി ശീലത്തെക്കുറിച്ച് തുറന്നു സംവദിക്കുകയാണ്.
സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍
“ഒരു സിനിമയിലെ സീന്‍ അങ്ങനെ തന്നെ മോഷ്ടിച്ചെടുക്കുന്നത് തെറ്റാണ്. ഞാന്‍ ചെയ്ത സിനിമകളില്‍ ‘കഥ തുടരുന്നു’ എന്ന ചിത്രവും ‘വിനോദയാത്ര’യിലെ ഒരു സീനും മറ്റൊരു സിനിമ കണ്ടു ഇന്‍സ്പിറേഷന്‍ തോന്നി കടമെടുത്തിട്ടുണ്ട്. മുന്‍പൊക്കെ നമ്മള്‍ ഒരു സാഹിത്യ കൃതി വായിക്കുമ്പോള്‍ അതിലെ ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ മനസ്സില്‍ കടക്കും. അത് മറ്റൊരു തരത്തില്‍ പിന്നീട് സിനിമയിലെ സീനാക്കി ഉപയോഗിക്കും.. ആ ഒരു സന്ദര്‍ഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അത് ചെയ്യുന്നത്. അങ്ങനെ ചെയ്തിട്ടുള്ള നിരവധിപ്പേരുണ്ട്. പക്ഷേ വായന എല്ലാവരിലും ഇല്ലാത്തതു കൊണ്ട് അതൊന്നും ഒരു പ്രശ്നമായി ആരും പറയില്ല. സിനിമ എല്ലാവരും കാണുന്ന മാധ്യമമായതു കൊണ്ട് അതില്‍ നിന്നുള്ള ഒരു സീന്‍ നമ്മളെ പ്രചോദിപ്പിച്ച് നമ്മുടെ സിനിമയിലേക്ക് കടമെടുത്താല്‍ അത് മോഷണമെന്ന രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടും. ഒരു സിനിമയോ അല്ലെങ്കില്‍ അതിലെ രംഗമോ അങ്ങനെ തന്നെ എടുത്തു വച്ചാല്‍ അത് മോഷണം തന്നയാണ്”. സത്യന്‍ അന്തിക്കാട് പറയുന്നു.
Post Your Comments