സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമകളിലും ഒരുപാട് മദ്യപാന റോളുകള്‍ തന്മയത്വത്തോടെ ചെയ്തിട്ടുള്ള സുരാജ് വെഞ്ഞാറമൂട് തന്‍റെ മദ്യാപന ശീലത്തെക്കുറിച്ചും മദ്യപാനി വേഷങ്ങള്‍ ചെയ്യുമ്പോള്‍ താന്‍ മദ്യപിച്ചിട്ടാണോ അത് ചെയ്യുന്നതെന്നതിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകള്‍
“ഞാന്‍ ആഹാരം കഴിക്കുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അവര്‍ക്ക് തോന്നും. ഞാന്‍ വെള്ളമടിച്ചിട്ടാണ് കഴിക്കുന്നതെന്ന്. കാരണം ചെറുപ്പത്തില്‍ സൈക്കിളില്‍ നിന്ന് വീണത് കൊണ്ട് എന്റെ വലത് കൈയ്ക്ക് സ്വാധീന കുറവുണ്ട്. ആ കൈ വച്ച് ഭക്ഷണം കഴിക്കുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നാം ഇവന്‍ എന്താ വെള്ളമടിച്ചിട്ടാണോ ഭക്ഷണം കഴിക്കുന്നതെന്ന്. കാരണം കൈയൊക്കെ ഒരു പ്രത്യേക രീതിയില്‍ കൊണ്ടുവന്നിട്ടു വേണം ആഹരം കഴിക്കാന്‍. വെള്ളമടിച്ചു ലെവല്‍ പോകുമ്പോള്‍ ചിലര്‍ ആഹാരം കഴിക്കില്ലേ! അത് പോലെയൊക്കെ തോന്നാം. കലാകാരന്മാരിലെ മദ്യപാന ശീലം വലിയ രീതിയില്‍ ചര്‍ച്ചയാകുമ്പോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ വല്ലപ്പോഴുമൊക്കെ മദ്യം കഴിക്കുന്ന ആളാണ്. പക്ഷേ സ്റ്റേജ് ഷോ ചെയ്യുന്ന സമയത്തോ, സിനിമയുടെ ചിത്രീകരണ സമയത്തോടെ ഞാന്‍ കഴിക്കാറില്ല. നമ്മുടെ ചില സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാം രണ്ടെണ്ണം അടിച്ചിട്ട് സ്റ്റേജില്‍ കയറിയാല്‍ ഒരു എനര്‍ജി ആണെന്ന്. പക്ഷേ ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഒരു കുടിയന്റെ വേഷം ചെയ്യുമ്പോള്‍ പോലും ഞാന്‍ ഒരു തുള്ളി മദ്യം തൊടാതെയാണ് അത് ചെയ്യുന്നത്. പക്ഷേ കാണുന്നവര്‍ക്ക് തോന്നാം ഞാന്‍ രണ്ടെണ്ണം വിട്ടിട്ടാണ് കുടിയന്റെ വേഷം സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതെന്ന്”. സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Post Your Comments