GeneralLatest NewsMollywoodNEWS

കൃഷ്ണകുമാർ ജയിച്ചാൽ ജനങ്ങള്‍ ജയിച്ചതുപോലെ ; സിന്ധു കൃഷ്ണ

കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് ഭാര്യ സിന്ധു കൃഷ്ണ

നിയമസഭ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് ഭാര്യ സിന്ധു കൃഷ്ണ. കൃഷ്ണകുമാർ ജയിക്കണം, ഇവിടെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവർ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി അറിയാം.

കൃഷ്ണകുമാര്‍ എന്റെ ഭർത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാർഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവർത്തിക്കുന്ന ഓരോത്തുർക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.

സിന്ധുവിന്റെ വാക്കുകൾ :

കിച്ചു (കൃഷ്ണകുമാർ) പൂർണരാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി ഇലക്‌ഷൻ പ്രചാരണത്തിനു പോകുമെന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് ഞാനും ഒന്നും വിചാരിച്ചിരുന്നില്ല. എനിക്ക് വലുതായി രാഷ്ട്രീയമില്ല. കിച്ചുവിനെ കല്യാണം കഴിക്കുന്നതുവരെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്കില്ലായിരുന്നു.വിവാഹശേഷമാണ് ഞാൻ ആദ്യമായി വോട്ട് ചെയ്യുന്നത്. വോട്ടിങ് നമ്മുടെ അവകാശമാണെന്ന് പറഞ്ഞുതരാൻ പോലും അന്നൊന്നും ആരുമില്ലായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയം മനസിലായി തുടങ്ങി. ഇപ്പോൾ കുറച്ചുകാലങ്ങളായി നമ്മൾ കാണുന്നതും അനുഭവിക്കുന്നതുമൊക്കെ വച്ച് എനിക്ക് എന്റേതായ ചില ധാരണകൾ ഉണ്ട്.നമ്മുടെ നികുതിപ്പണം എടുത്താണ് ഇവിടെ അഴിമതി നടക്കുന്നത്. ഇതൊന്നും ശരിയല്ല എന്നത് പതുക്കെയാണ് മനസിലായി തുടങ്ങിയത്. ആരൊക്കെ ഭരിച്ചാലും നമ്മൾ അതിജീവിക്കും. എന്നാൽ, കൃഷ്ണകുമാർ ജയിക്കണം, ഇവിടെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവർ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി അറിയാം. കൃഷ്ണകുമാര്‍ എന്റെ ഭർത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാർഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവർത്തിക്കുന്ന ഓരോത്തുർക്കും ഇക്കാര്യം അറിയാം.

പ്രചാരണത്തിന് മുഴുവൻ സമയം അദ്ദേഹത്തിന്റെ കൂടെ നിൽക്കാനാകില്ല. എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ശ്രമിക്കാറുണ്ട്. എംഎൽഎ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ആളാണ് ഞാൻ. കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണ്. കൃഷ്ണകുമാറിനെ തോൽപിച്ചാൽ എല്ലാവരും വീണ്ടും തോൽക്കുന്നു.നമ്മുടെ ഈയൊരു മണ്ഡലത്തിലെ അവസ്ഥവച്ച് കൃഷ്ണകുമാർ ജയിച്ചുകഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കും. കേന്ദ്രത്തിൽ നിന്നാണ് ഫണ്ട് വരുന്നത്. അപ്പോൾ ഒരുപാട് വികസനങ്ങൾ ഉണ്ടാകും. മറ്റ് പാർട്ടിയിലെ ആളുകൾ ജയിച്ചാല്‍ പഴയ സ്ഥിതി തന്നെ തുടരും. അങ്ങനെയാണ് ഞാൻ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നത്. ഇതെന്റെ കാഴചപ്പാടാണ്.

shortlink

Related Articles

Post Your Comments


Back to top button