GeneralLatest NewsMollywoodNEWS

സംവിധായകൻ ടി.എസ്. മോഹൻ അന്തരിച്ചു

മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവർ ടി.എസ്. മോഹന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്

സംവിധായകനും തിരക്കഥാകൃത്തുമായ ടി.എസ്. മോഹൻ (72 )അന്തരിച്ചു. എറണാകുളത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ‘ലില്ലിപ്പൂക്കൾ’, ‘വിധിച്ചതും കൊതിച്ചതും’, ‘ബെൽറ്റ് മത്തായി’, ‘താളം’, ‘പടയണി’, ‘കേളികൊട്ട്’, ‘കൗശലം’, ‘ശത്രു’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

1979 ൽ സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭ എന്നിവർ അഭിനയിച്ച് ശ്രദ്ധേയമായ ലില്ലിപ്പൂക്കൾ ആയിരുന്നു ആദ്യ ചിത്രം.1993 ൽ ബെന്നി പി. നായരമ്പലത്തിന്റെ രചനയിൽ സിദ്ധിഖ്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.
മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവർ ടി.എസ്. മോഹന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button