സാക്ഷാല്‍ പ്രഭുദേവ വന്നു ഡാന്‍സ് പഠിപ്പിച്ചിട്ടും മലയാളത്തിലെ ഒരു സിനിമയിലെ ഹിറ്റ് ഗാനരംഗത്ത് തനിക്ക് ഡാന്‍സ് കളിക്കാന്‍ കഴിഞ്ഞില്ലെന്നും, സിനിമയുടെ കരിയറില്‍ അത് തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമാണെന്നും പ്രേം കുമാര്‍ ഒരു ടോക് ഷോയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
നടന് പ്രേം കുമാറിന്റെ വാക്കുകള്‍
“സിനിമയില്‍ നൃത്തം ചെയ്യുക എന്നെ സംബന്ധിച്ച് പ്രയാസമാണ്. ഞാന്‍ ആദ്യമായി ഡാന്‍സ് ചെയ്തത് ‘ജോണി വാക്കര്‍’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. മമ്മുക്കയ്ക്കൊപ്പമുള്ള ‘ശാന്തമീ രാത്രിയില്‍’ എന്ന ജോണി വാക്കറിലെ ഗാനം ഇന്നും യുവതലമുറ ആഘോഷമായി കൊണ്ടു നടക്കുന്ന ഗാനമാണ്. പക്ഷേ അതില്‍ ഞാന്‍ ചെയ്ത സ്റ്റെപ്പിന് പിന്നില്‍ വലിയൊരു സീക്രട്ട് ഉണ്ട്. ആ സിനിമയിലെ എന്റെ ഉള്‍പ്പെടെയുള്ള ചിലരുടെ ഡാന്‍സ് ശരിയാകാതെ വന്നപ്പോള്‍ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കാന്‍ പ്രഭുദേവയാണ് വന്നത്. പക്ഷേ എന്നിട്ടും ഞങ്ങള്‍ നന്നായി ഡാന്‍സ് ചെയ്തില്ല. ഒടുവില്‍ പ്രഭുദേവ തോറ്റ് മടങ്ങി. പിന്നെ ഡാന്‍സ് അറിയാത്ത ആര്‍ക്കും കളിക്കാന്‍ കഴിയുന്ന വിധം ഞങ്ങളുടെ ഡാന്‍സ് സ്റ്റെപിനെ മോഡുലേറ്റ് ചെയ്തു. ‘ശാന്തമീ രാത്രിയില്‍’ എന്ന ഗാനത്തില്‍ എന്റെ സ്റ്റെപ്പ് കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും”.
Post Your Comments