
മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. സിനിമാ മേഖലയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള വിശേഷങ്ങൾ താരം പങ്കുവക്കാറുണ്ട്.
നസ്രിയ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നസ്രിയയുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ഓറിയോയ്‌ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
https://www.instagram.com/p/CNB37EApGAS/?utm_source=ig_web_copy_link
“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.”
ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും വെളളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നിറമുള്ള ഈ കുഞ്ഞൻ നായയ്ക്ക് ഓറിയോ എന്ന് പേരിട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ ഒരിക്കൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Post Your Comments