തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് ‘ടിപി 51 വെട്ട്’ എന്ന സിനിമ ചെയ്ത സംവിധായകൻ ഇടതുപക്ഷത്തേക്ക്. കലാകാരൻ എന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നൽകാതെ കോൺഗ്രസ് വഞ്ചിച്ചു. എട്ടുകൊല്ലമായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും മൊയ്തു പറഞ്ഞു.
ടിപിയെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ലെന്നും മൊയ്തു കൂട്ടിച്ചേർത്തു. ടിപി വധത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി നിർമ്മിച്ച സിനിമയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ വരെ വേഷമിട്ടിരുന്നു.
Post Your Comments