സിനിമയ്ക്ക് പുറത്തെ അജിത്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ പത്നിയും തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന നടിയുമായിരുന്ന ശാലിനി. ബൈക്ക് റേസ് പോലെയുള്ള സാഹസികത നിറഞ്ഞ അജിത്തിന്റെ ഇഷ്ടങ്ങള്‍ക്ക് താന്‍ ഒരിക്കലും എതിര് പറയാറില്ലെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശാലിനി പറയുന്നു.
ശാലിനിയുടെ വാക്കുകള്‍
“പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. അജിത്ത് എപ്പോഴും പറയും എന്റെ പോളിസി വാഴ്വാഴവിടു ( ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ) എന്നതാണെന്ന്. ആ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു. അതല്ലാതെ എന്റെ ഇഷ്ടങ്ങള്‍ക്കോ, ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അതുപോലെ തന്നെയാണ് ഞാനും. ഉദാഹരണം അജിത്തിന് സിനിമയേക്കാള്‍ താത്പര്യം ബൈക്ക് റേസ്, കാര്‍ റേസ്, എഞ്ചിന് സെറ്റ് ചെയ്തു റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തുകയുമൊക്കെയാണ്. കാര്‍ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്കുള്ളവയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഒന്നും പറയാറോ പ്രവര്ത്തിക്കാറോ ഇല്ല. ചെന്നൈയ്ക്ക് അടുത്ത് മധുരാന്തകം എന്ന സ്ഥലത്ത് എയ്റോ മോഡലിംഗ് ക്ലബ് ഉണ്ട്. മിക്ക ദിവസവും അജിത്ത് അവിടെ പോയി സമയം ചെലവഴിക്കുന്നുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ സര്‍പ്രൈസ് വിസിറ്റ് കൊടുത്തു. അവിടെയുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് എയ്റോനോട്ടിക്സുമായി ബന്ധപ്പെട്ട ടിപ്സ് നല്കി”.
Post Your Comments