കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കടക്കയ്ൽ ചന്ദ്രൻ എന്ന കഥാപാത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുണ്ടെന്നായിരുന്നു പരക്കെ പ്രചാരണം. എന്നാൽ, ചിത്രത്തിന്റെ സംവിധായകൻ അത് നിഷേധിച്ചിരുന്നു.
ഇപ്പോൾ വണ്ണിന്റെ വിജയാഘോഷത്തോട് അനുബന്ധിച്ചുളള വാര്‍ത്താ സമ്മേളനത്തിൽ സിനിമയിലെ കഥാപാത്രത്തിന് പിണറായി വിജയനുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പറയുകയാണ് നടൻ മമ്മൂട്ടി. വാഹന നമ്പറുകൾ ഒന്നാണല്ലോ എന്ന ചോദ്യത്തിന് എല്ലാ മുഖ്യമന്ത്രിമാരുടേയും നമ്പര്‍ ഒന്നാണ്. ആര് മുഖ്യമന്ത്രിയായാലും നമ്പര്‍ വണ്ണാണ്. നമ്മുടെ സിനിമയിലേയോ അല്ലെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മാത്രമല്ല. അത് ഒരു സാമ്യമായി കൂട്ടണ്ടെന്നും, ചിത്രം ആരുടേയും ബയോപിക്ക് അല്ലെന്നും മമ്മൂട്ടി പറഞ്ഞു.
കടക്കല്‍ ചന്ദ്രന് പിണറായി വിജയനുമായി എന്തെങ്കിലും സാമ്യമുണ്ടോന്ന് ചോദിച്ചതിന്, തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും, നമ്മള് ടിവിയില്‍ കാണുന്ന പുളളിയല്ലേ അതിനപ്പുറം സിനിമയില്‍ ഒന്നുമില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂക്കയുടെ അടുത്ത സുഹൃത്തല്ലേ മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നും മമ്മൂട്ടി മറുപടി നൽകി.
Post Your Comments