ഫിറ്റ്‌നസിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. നടി എമി ജാക്സൺ പങ്കുവെച്ച ഫിറ്റ്നസ് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എമി ജാക്സൺ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്. ഫിറ്റ്‍നെസിൽ വിട്ടുവീഴ്‍ചയില്ലെന്ന് ഫോട്ടോകളിലൂടെ പറയുകയാണ് എമി ജാക്സൺ.
ധ്യാനവും തന്റെ ആരോഗ്യത്തിൽ വളരെ പങ്കുവഹിച്ചിട്ടുണ്ടെന്ന് എമി ജാക്സൺ പറയുന്നു. ആകാര സൗന്ദര്യത്തിൽ എമി ജാക്സൺ കാട്ടുന്ന ശ്രദ്ധയെ എല്ലാവരും അഭിനന്ദിക്കാറുമുണ്ട്. യോഗ ചെയ്യുന്ന ഫോട്ടോകളും എമി ജാക്സൺ പങ്കുവയ്‍ക്കാറുണ്ട്.
https://www.instagram.com/p/CM7MiOcLF_F/?utm_source=ig_web_copy_link
മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു എമി ജാക്സൺ ഇന്ത്യൻ വെള്ളിത്തിരയിലെത്തിയത്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട് എമി ജാക്സൺ. ഷങ്കർ സംവിധാനം ചെയ്‍ത 2.0 എന്ന ചിത്രത്തിൽ രജനികാന്തിന്റെ നായികയായും എമി ജാക്സൺ അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാനും എമി ജാക്സണ് സാധിച്ചു.
Post Your Comments