അന്തരിച്ച ഇർഫാൻ ഖാന് ലഭിച്ച മികച്ച നടനുള്ള ഫിലിംഫെയര്‍ അവാർഡ് ഏറ്റുവാങ്ങി മകൻ ബബിൽ. ഈ വരുന്ന ഏപ്രില്‍ 29ന് ഇർഫാൻ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ഇത്തവണ ആഘോഷങ്ങൾ ഇല്ലാതെയായിരുന്നു പുരസ്കാര ചടങ്ങ് നടത്തിയത്.
ഫിലിം ഫെയറിന്റെ ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്കാരം ഥപ്പടിലെ അഭിനയത്തിന് താപ്സി പന്നുവിനായിരുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ഥപ്പട് തന്നെ. ഇതിനു പുറമേ മികച്ച കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്കാരങ്ങള്‍ കൂട തപ്പഡ് നേടി. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം അമിതാഭ് ബച്ചനാണ്. ഗുലാബു സിതാബു ആണ് ചിത്രം. മികച്ച നടിക്കുള്ള ക്രിട്ടിക്സിന്റെ അവാര്‍ഡ് തിലോത്തമ ഷോമെ (സര്) നേടി.
മികച്ച സഹ നടൻ സെയ്ഫ് അലി ഖാന്. ഫറോഖ് ജാഫര്‍ മികച്ച സഹനടി. താനാജി ഒരുക്കിയ ഓം റൗത്താണ് മികച്ച സംവിധായകന്.
മികച്ച നവാഗത സംവിധായകന് രാജേഷ് കൃഷ്ണനാണ് . മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലുഡോയിലെ ഗാനങ്ങള്‍ക്ക് ഈണമുട്ട പ്രിതം നേടി. ഏക ടുക്ഡാ എന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയാണ് മികച്ച ഗായകന്. അസീസ് കൗര്‍ ഗായികയായി.
Post Your Comments