GeneralLatest NewsMollywoodNEWSSocial Media

‘ഇനി കീറിയ ജീൻസ് ധരിക്കില്ല, മുറി വൃത്തിയാക്കാനും തീരുമാനിച്ചു’ ; പരിഹാസ കുറിപ്പുമായി രഞ്ജിനി ഹരിദാസ്

തിരാത്ത് സിംഗ് റാവത്തിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു രഞ്ജിനിയുടെ കുറിപ്പ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ  പ്രസ്താവനയെ പരിഹസിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പെണ്‍കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള തിരാത്ത് സിംഗ് റാവത്തിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.

‘റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്.’ എന്നാണ് രഞ്ജിനി തന്റെ സോഷ്യല്‍ മീഡിയയിൽ കുറിച്ചത്.

https://www.instagram.com/p/CM7I1gonelA/?utm_source=ig_web_copy_link

താന്‍ തന്റെ മുറി വൃത്തിയാക്കാനും കൂടി തീരുമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. കുറിപ്പിനോടൊപ്പം ലൈറ്റ് പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ധരിച്ച് കസേരയിലിരിക്കുന്ന ചിത്രങ്ങളും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button