CinemaGeneralMollywoodNEWS

ബാബു ചേട്ടനെ കാണുമ്പോഴൊക്കെ എനിക്ക് ഒരുതരം അസൂയ തോന്നാറുണ്ട്: കാരണം പറഞ്ഞു ചെമ്പന്‍ വിനോദ് ജോസ്

ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കില്‍ നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്

മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു സിനിമയില്‍ നിറഞ്ഞു നിന്നാലും ചില കഥാപാത്രങ്ങളെ സ്ക്രീനില്‍ കാണുമ്പോള്‍ ഇത് എനിക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ചിന്തിക്കുന്ന നിരവധി നടന്മാര്‍ സിനിമയിലുണ്ട്. അങ്ങനെ ഒരു അനുഭവ കഥ പങ്കുവയ്ക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ് ജോസ്. താന്‍ ചെയ്‌താല്‍ നന്നായിരുക്കുമെന്നു തോന്നിയ, എന്നാല്‍ മറ്റൊരാള്‍ ചെയ്തു  ഹിറ്റാക്കിയ ഒരു കഥാപാത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടന്‍ ചെമ്പന്‍ വിനോദ് ജോസ്. ആ കാര്യത്തില്‍ ആ നടനോട് തനിക്ക് അസൂയ ഉണ്ടെന്നും ഒരു ടോക് ഷോയില്‍ സംസാരിക്കവേ ചെമ്പന്‍ വിനോദ് പറയുന്നു.

ആഷിഖ് അബു സംവിധാനം ചെയ്തു ആസിഫ് അലി ലാല്‍ ശ്വേത മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആഷിഖ് അബു സംവിധാനം ചെയ്ത ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നാണ് ചെമ്പന്‍ വിനോദിന്‍റെ തുറന്നു പറച്ചില്‍.

ചെമ്പന്‍ വിനോദ് ജോസിന്‍റെ വാക്കുകള്‍

“ചില കഥാപാത്രങ്ങള്‍ നമ്മളെ അങ്ങനെ മോഹിപ്പിക്കും. അത് വേറെ ഒരാള്‍ ചെയ്തു ഹിറ്റാക്കിയാല്‍ അവരോടു ചെറിയ അസൂയയും തോന്നും. അങ്ങനെ എനിക്ക് തോന്നിയിട്ടുള്ള ഒരു കഥാപാത്രമാണ് ആഷിക് അബു സംവിധാനം ചെയ്ത ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ചിത്രത്തിലെ ബാബുരാജ് ചെയ്ത കഥാപാത്രം. ആ വേഷം എനിക്ക് കിട്ടിയിരുന്നെങ്കില്‍ നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എനിക്ക് യോജിക്കുന്ന ഒരു വേഷമായി തോന്നിയിരുന്നു. അതുകൊണ്ടു തന്നെ ബാബു ചേട്ടനെ കാണുമ്പോള്‍ ചെറിയ ഒരു അസൂയയോടെയാണ് ഞാന്‍ നോക്കുന്നത്”. ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button