മലയാളത്തിലെ ഒരു മെഗാ ഹിറ്റ് ചിത്രം വീണ്ടും റിക്രീയേറ്റ് ചെയ്താല്‍ തനിക്ക് അതില്‍ അഭിനയിക്കണമെന്ന് വലിയ മോഹമുണ്ടെന്ന് തുറന്നു പറയുകയാണ് നടന് സുരാജ് വെഞ്ഞാറമൂട്. പ്രിയദര്ശന് സംവിധാനം ചെയ്തു മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച കിലുക്കം എന്ന സിനിമയെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ പങ്കിടുകയാണ് സുരാജ്.
സുരാജിന്റെ വാക്കുകള്‍
“എന്റെ കുട്ടിക്കാലത്ത് ഞാന്‍ അത്ര കണ്ടു മോഹിച്ച സിനിമയാണ് ‘കിലുക്കം’. ഇന്ന് ഞാന്‍ ഒരു നടനായി സിനിമയില്‍ നില്ക്കുമ്പോള് ഈ ഒരു മോഹമേയുള്ളൂ. ആ സിനിമ റിക്രിയേറ്റ് ചെയ്യുകയാണെങ്കില്‍ അതിലെ ജഗതി ചേട്ടന് ചെയ്ത റോള്‍ എനിക്ക് കിട്ടണമേയെന്ന്. ജഗതി ചേട്ടന്റെ അസാധ്യ കോമഡിയാണ് ആ പടം. ശരീര ഭാഷയിലൊക്കെ അത്രത്തോളം വ്യത്യസ്തവരുത്തി ചെയ്ത ജഗതി ചേട്ടന്റെ നിശ്ചല്‍ എന്ന കഥാപാത്രത്തിനോട് എനിക്ക് തോന്നിയ ഒരു ക്രഷ് അത് ഇന്നും മാഞ്ഞു പോയിട്ടില്ല. ഇപ്പോള്‍ പോലും എത്ര തിരക്ക് ആണെങ്കിലും കിലുക്കം ടിവിയില്‍ വന്നാല്‍ ഞാന്‍ കാണും. എനിക്ക് എത്ര കണ്ടാലും മടുക്കാത്ത ഫിലിമാണത്. അത് പോലെ ജഗതി ചേട്ടന്റെ നിരവധി സിനിമകള്‍ ഉണ്ടെങ്കിലും കിലുക്കം എന്ന സിനിമയോട് തോന്നിയ ഒരു അടുപ്പം എനിക്ക് മറ്റു സിനിമകളോട് തോന്നിയിട്ടില്ല. പിന്നീട് പ്രിയന് സാറിന്റെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ കിലുക്കത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. എത്ര മനോഹരമായ പാശ്ചാത്തലത്തിലാണ് പ്രിയന് സാര്‍ കിലുക്കത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്”.
Post Your Comments