പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ഡൊമിനിയൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റാർ’. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.
നിരവധി മികച്ച മലയാള ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന അബാം മൂവീസിൻ്റെ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ഏപ്രില് 9 ന് തിയേറ്ററിൽ റിലീസ് ചെയ്യും.
ജോജു ജോർജും ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ പ്രഥ്വിരാജും അവതരിപ്പിക്കുന്നു
സയൻസും മിത്തും കൂടിച്ചേർന്ന സൈക്കോളി ജിക്കൽ മിസ്റ്ററി വിഭാഗത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഫാമിലി ത്രില്ലർ എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം. സംവിധായകനായ ഡൊമിൻ ഡിസിൽവ പറഞ്ഞു.
‘പരിമിതമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. എന്നാൽ അഭിനയിക്കുന്നവർക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങളാണ് താനും. ജോജുവിനും ഷീലു ഏബ്രഹാമിനും മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുവാൻ കഴിയുന്ന ഒരു കഥാപാത്രങ്ങൾ.
ഭാര്യാഭർത്താക്കന്മാരായ റോയ് – ആർദ്ര- ജോജുവും ഷീലുവും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളാണ്.
ചൊറിഞ്ചു മറിയം ജോസ് എന്ന മാസ് ചിത്രത്തിലൂടെ മുൻനിരയിലെത്തിയ ഈ നടന് ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. വൺ എന്ന ചിത്രത്തിലെ പാർട്ടി അദ്ധ്യഷനും ,നായാട്ടിലെ പൊലീസ് കോൺസ്റ്റബിളും ഈ നടനെ ഏറെ അംഗികാരത്തിൻ്റെ മാറ്റുകൂട്ടാൻ സഹായകരമാണ്. അതിനോടൊപ്പം എത്തുന്ന ഈ ചിത്രത്തിലെ റോയ് ‘, കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്നു തന്നെ കരുതാം.
വ്യത്യസ്ഥ മത സമൂഹത്തിൽ നിന്നും വിവാഹിതരായവരാണ് ബിസിനസ് പ്രമുഖനായ റോയിയും അദ്ധ്യാപികയായ ആർദ്രയും സമ്പന്നമായ കുടുംബം.
ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില പ്രശ്നങ്ങളിൽ നിന്നുണ്ടാകുന്ന കാര്യങ്ങൾക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടാക്കുന്നതാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു നിർണായക ഘട്ടത്തിൽ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഡോക്ടർ എറിക് എന്ന കഥാപാത്രം ചിത്രത്തിൻ്റെ കഥാഗതിയിൽ പുതിയ വഴിത്തിരിവിനും കാരണമാകുന്നു.
പ്രഥ്വിരാജാണ് ഡോക്ടർ എറിക്കിനെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, ഷൈനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊറോണ വൈറസിൻ്റെ പിടിയിൽ സ്തംഭിച്ചു പോയ ചലച്ചിത്രനിർമ്മാണം വീണ്ടും പുനരാരംഭിച്ചു സമയങ്ങളിലെ ആദ്യ ചിത്രങ്ങളിൽ പെട്ടതാണ് സ്റ്റാറും.
ഭയത്തോടെയും, കർശനമായ നിയമങ്ങൾക്കുള്ളിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.
ഹരി നാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ -രഞ്ജിൻ രാജ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘തരുൺ ഭാസ്ക്കറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ലാൽ കൃഷ്ണൻ. പശ്ചാത്തല സംഗീതം – വില്യം ഫ്രാൻസിസ്. കലാസംവിധാനം. കമർ എടക്കര. മേക്കപ്പ്. റോഷൻ എൻ.ജി. കോസ്റ്റ്യും. ഡിസൈൻ.
അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേസ്, – കെ.ജെ. വിനയൻ -സുഹൈൽ എം.
പ്രൊഡക്ഷൻ കൺട്രോളർ.- റിച്ചാർഡ്. പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. ഫിനാൻസ്. കൺട്രോളർ. അമീർ കൊച്ചിൻ.അബാം മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്. ഫോട്ടോ – അനിഷ് അർജുൻ.
Post Your Comments