ദുല്‍ഖര്‍ നായകനായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ഗസ്റ്റ് റോള്‍ ചെയ്തതിനു ശേഷം തനിക്ക് അതേ പോലെയുള്ള ഇരുപത്തിയഞ്ചോളം ഗസ്റ്റ് റോളുകള്‍ വരാന്‍ തുടങ്ങിയെന്നും അതൊക്കെ താന്‍ നിരസിച്ചുവെന്നും വെളിപ്പെടുത്തുകയാണ് നിഖില വിമല്‍. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും നിഖില വിമല്‍ ഒരു സ്വകാര്യ എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നിഖിലയുടെ വാക്കുകള്‍
“ഒരു യമണ്ടന്‍ പ്രേമകഥയില്‍ അഭിനയിച്ചു കഴിഞ്ഞു അതേ ടൈപ്പ് ഗസ്റ്റ് റോളുകളുള്ള ഇരുപത്തിയഞ്ച് സിനിമകള്‍ എനിക്ക് വന്നു. യമണ്ടന്‍ പ്രേമ കഥയില്‍ ഒരു ഗാനം ഉള്‍പ്പടെയുള്ള അതിഥി വേഷമാണ് ചെയ്തത്. അത് ചെയ്തു കഴിഞ്ഞു തുടരെ തുടരെ അത്തരം വേഷങ്ങള്‍ വരാന്‍ തുടങ്ങി. പക്ഷേ പിന്നെ എനിക്ക് അതെ പോലെ ചെയ്യണമെന്നു തോന്നിയില്ല. വിളിക്കുന്നവര്‍ ഗസ്റ്റ് റോള്‍ ആണെന്നൊന്നും പറയില്ല. പ്രാധാന്യമുള്ള വേഷമാണ് കുറച്ചു സീനുകളെയുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ നമുക്ക് മനസിലാകും യമണ്ടന്‍ പ്രേമ കഥയിലെ എന്റെ കഥാപാത്രം കണ്ടതിന്റെ പ്രേരണയില്‍ നിന്ന് വിളിക്കുന്നതാണെന്ന്. യമണ്ടന്‍ പ്രേമകഥ എന്ന സിനിമ ശ്രധിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല. എന്റെ അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമയില്‍ അങ്ങനെയൊരു വേഷം ചെയ്തത് അതില്‍ ദുല്‍ഖര്‍ നായകനായത് കൊണ്ടും വിഷ്ണു ഉണ്ണികൃഷ്ണന് – ബിബിന്‍ ജോര്‍ജ്ജ് ടീമിന്റെ സ്ക്രിപ്റ്റ് ആയതുകൊണ്ടുമാണ്. അത് പോലെ എല്ലാ സിനിമകളും എനിക്ക് ചെയ്യാന്‍ സാധിക്കില്ല”.
Post Your Comments