
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്റെ ടീസർ റിലീസ് മാറ്റിവെച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകൻ ശശി കിരൺ ടിക്കയുടെ കുടുംബത്തിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തവും ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളും കണക്കിലെടുത്താണ് ടീസർ റിലീസ് മാറ്റി വെച്ചത് എന്ന് നായകൻ ആദിവി ശേഷ് പറഞ്ഞു.
വരുന്ന 28ന് മുംബൈയിൽ വെച്ചാണ് ചിത്രത്തിൻ്റെ ടീസർ പുറത്ത് വിടാനായി തീരുമാനിച്ചിരുന്നത്. ടീസർ റിലീസ് ചെയ്യുന്ന പുതിയ തീയതി ഉടനെ തന്നെ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.ഇതിൻ്റെ ഭാഗമായിട്ടായിരുന്നു ടീസർ റിലീസും തീരുമാനിച്ചിരുന്നത്. 2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
Post Your Comments