ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്.
വേറിട്ട വേഷങ്ങൾ ധരിച്ച് ശ്രദ്ധ നേടുന്ന നടിമാരിൽ മുൻനിരയിലാണ് പ്രിയങ്ക. അതേസമയം വേഷങ്ങളുടെ പേരില്‍ ഇത്രയേറെ ട്രോളുകളെ നേരിടേണ്ടിവന്ന മറ്റൊരു താരമുണ്ടാവില്ലെന്ന് ഉറപ്പാണ്.
ഇപ്പോഴിതാ പ്രിയങ്ക പങ്കുവെച്ച ഒരു പഴയകാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 19-ാം വയസ്സിലുള്ള തന്റെ ചിത്രമാണിതെന്നും പ്രിയങ്ക പറയുന്നു.
https://www.instagram.com/p/CM2CRvJn6cQ/?utm_source=ig_web_copy_link
വൈറ്റ് നിറത്തിലുള്ള ബിക്കിനിയും ട്രൌസറുമാണ് വേഷം. കൂടാതെ നെറ്റിയില്‍ ബിന്ദിയും (പൊട്ട്) താരം അണിഞ്ഞിട്ടുണ്ട്. ‘ബിന്ദിയും ബിക്കിനും’ എന്ന ഹാഷ്ടാഗും പ്രിയങ്ക കുറിച്ചിട്ടുണ്ട്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
Post Your Comments